രാമായണത്തെ ആസ്പദമാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ചിത്രമാണ് ആദിപുരുഷ്. പ്രഭാസ് , കൃതി സിനോൺ, സെയ്ഫ് അലിഖാൻ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ചിത്രത്തിന് സമ്മിശ്ര അഭിപ്രായമാണ് ലഭിക്കുന്നത്. എല്ലാ വിഭാഗം പ്രേക്ഷകരേയും തൃപ്തിപ്പെടുത്താനായിട്ടില്ലെന്നാണ് വിവരം.
ആദിപുരുഷിനെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 140 കോടിയാണ് ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. ട്രേഡ് അനലിസ്റ്റ് രമേശ് ബാലയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 100 കോടി നേടുമെന്നായിരുന്നു അണിയറപ്രവർത്തകർ പ്രതീക്ഷിച്ചത്. എന്നാൽ ആദ്യദിനം തന്നെ 100 കോടി ക്ലബ്ബിൽ ചിത്രം ഇടംപിടിച്ചിട്ടുണ്ട്.
ഷാറുഖ് ഖാൻ ചിത്രം പത്താന്റെ റെക്കാർഡാണ് ആദിപുരുഷ് മറികടന്നിരിക്കുന്നത്. 100 കോടിയായിരുന്നു പത്താന്റെ ഓപ്പണിങ് കളക്ഷൻ. ഇതോടെ ആദ്യദിനം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമെന്ന റെക്കോർഡും ആദിപുരുഷ് സ്വന്തമായിരിക്കുകയാണ്.
ജൂൺ 16ന് തിയറ്ററിലെത്തിയ ആദിപുരുഷ് തെലുങ്ക്, ഹിന്ദി ഭാഷകളെ കൂടാതെ മലയാളം, തമിഴ്, കന്നഡയിലും റിലീസ് ചെയ്തിരുന്നു. 36 കോടിയാണ് ഹിന്ദി പതിപ്പിന് ലഭിച്ചത്. 48 കോടി തെലുങ്കിൽ നിന്നും ആദ്യദിനം നേടി. മലയാളത്തിലും കാഴ്ചക്കാരെ നേടാൻ ആദിപുരുഷിനായിട്ടുണ്ട് . 0.40 കോടിയാണ് ഓപ്പണിങ് കളക്ഷൻ. 0.70 കോടി തമിഴിൽ നിന്നും 0.4 കോടി കന്നഡയിൽ നിന്നും ചിത്രം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.