പ്രഭാസ്- കൃതി സിനോൺ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദിപുരുഷ്. ജൂൺ 16 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം തെലുങ്ക് , ഹിന്ദി, തമിഴ്, മലയാളം തുടങ്ങിയ ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിന്റെ അഡ് വാൻസ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.
പ്രഭാസിന്റെ ആദിപുരുഷ് രാജ്യത്തെ ഐമാക്സുകളിൽ റിലീസ് ചെയ്യില്ല. സൂപ്പർ ഹീറോ ചിത്രമായ ഫ്ലാഷ് പ്രദർശിപ്പിക്കുന്നതുകൊണ്ടാണിത്. രാജ്യത്തെ ഐമാക്സ് സ്ക്രീനുകൾ നേരത്തെ തന്നെ വാർണർ ബ്രോസ് ഫ്ലാഷിനായി ബുക്ക് ചെയ്തതിനാലാണ് ആദിപുരുഷിന് ഐമാക്സ് സ്ക്രീനുകൾ ലഭിക്കാത്തതെന്നാണ് വിവരം. ഇത് പ്രഭാസ് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. നിർമാതാക്കളോടും സംവിധായകനോടും ഐമാക്സിലും ആദിപുരുഷ് പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്.
500 കോടി ബജറ്റിൽ ഒരുക്കിയ ആദിപുരുഷിന് മികച്ച ഒപ്പണിങ് കളക്ഷനാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. റിലീസിന് മുൻപ് തന്നെ ചിത്രത്തിന്റെ മുടക്കുമുതലിന്റെ 85 ശതമാനത്തോളം തിരിച്ച് പിടിച്ചിട്ടുണ്ടെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രഭാസിനും കൃതിക്കുമൊപ്പം ബോളിവുഡ് താരം സെയ്ഫ് അലിഖാൻ, സണ്ണി സിങ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.