ഫഹദ് ഫാസിൽ ചിത്രം പാച്ചുവും അത്ഭുതവിളക്കും ഒ.ടി.ടിയിൽ; തീയതി പുറത്തുവിട്ട് പ്രൈം

ഹദ് ഫാസിലെ കേന്ദ്രകഥാപാത്രമാക്കി സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കിയ ചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും. 2023 ഏപ്രിൽ 28ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഒ.ടി.ടി പ്രദർശനത്തിനൊരുങ്ങുകയാണ്. കോമഡി- ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രം മേയ് 26 ന് ആമസോൺ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്.

ഫഹദ് ഫാസിലിനോടൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നിരിക്കുന്നത്. നടൻ ഇന്നസന്റെ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നടൻ അഭിനയിച്ച് പുറത്തിറങ്ങിയ അവസാന മലയാളചിത്രമാണ് പാച്ചുവും അത്ഭുതവിളക്കും.

വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്,വിനീത്, ഇന്ദ്രൻസ്, നന്ദു, അൽത്താഫ് സലിം, മോഹൻ ആകാഷെ, ഛായാ കദം, പീയൂഷ് കുമാർ, അഭിറാം രാധാകൃഷ്ണൻ, അവ്യുക്ത് മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.

ഫുൾ മൂൺ സിനിമയുടെ ബാനറിൽ സേതു മണ്ണാർക്കാടാണ് പാച്ചുവും അത്ഭുതവിളക്കും നിർമിച്ചത്. ശരൺ വേലായുധൻ ഛായാഗ്രഹണവും ജസ്റ്റിൻ പ്രഭാകരൻ സംഗീതസംവിധാനം നിർവഹിക്കുകയും ചെയ്തു. ഗാനരചന: മനു മഞ്ജിത്ത്. സംവിധായകൻ അഖിൽ സത്യനാണ് രചനയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

Tags:    
News Summary - Prime Video announces premiere of Fahadh Faasil’s movie Pachuvum Athbutha Vilakkum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.