സിനിമാ ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തിൽ നിന്ന് സുഖം പ്രാപിച്ചുവരികയാണെന്ന് നടൻ പൃഥ്വിരാജ്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലാണ് നിലവിലെ ആരോഗ്യസ്ഥിതിയെ കുറിച്ച് വെളിപ്പെടുത്തിയത്. കുറച്ച് മാസത്തെ വിശ്രമം വേണ്ടിവരുമെന്നും ആരോഗ്യം വീണ്ടെടുത്ത് വളരെ പെട്ടെന്ന് തന്നെ സിനിമയിൽ സജീവമാകുമെന്നും അറിയിച്ചിട്ടുണ്ട്.
'വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ആക്ഷൻ ചിത്രീകരണത്തിനിടെ എനിക്കൊരു അപകടം സംഭവിച്ചു. നിർഭാഗ്യവശാൾ ഒരു താക്കോൽദ്വാര ശസ്ത്രക്രിയക്ക് വിധേയനായി. ഇപ്പോൾ വിദഗ്ദ ഡോക്ടർമാരുടെ ചികിത്സയിൽ സുഖംപ്രാപിച്ചു വരികയാണ്. കുറച്ച് മാസത്തേക്ക് വിശ്രമവും ഫിസിയോതെറാപ്പിയും ആവശ്യമാണ്. ഈ സമയം വളരെ ക്രിയാത്മകമായി ഉപയോഗിക്കാൻ ഞാൻ പരമാവധി ശ്രമിക്കും. വേദനയിൽ നിന്ന് മുക്തി നേടി വളരെ പെട്ടെന്ന് തന്നെ സുഖം പ്രാപിച്ച് തിരികെ എത്തുമെന്ന് ഉറപ്പു നൽകുന്നു. ആപത്ത് ഘട്ടത്തിൽ കൂടെയുണ്ടായിരുന്ന എല്ലാവർക്കും നന്ദിയും സ്നേഹവും'- പൃഥ്വിരാജ് കുറിച്ചു.
പൃഥ്വിരാജിന്റെ മാസ് ആക്ഷൻ ചിത്രമാണ് വിലായത്ത് ബുദ്ധ. ലൂസിഫറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാറാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.