പൃഥ്വിരാജിന് രണ്ട് മാസത്തെ പൂർണ്ണ വിശ്രമം; സർജറി പൂർത്തിയായി

ടൻ പൃഥ്വിരാജിന്റെ ആരോഗ്യസ്ഥിതി തൃപ്തികരം.  കീഹോൾ സർജറിക്ക് ശേഷം നടന് രണ്ട് മാസത്തെ പൂർണ്ണ വിശ്രമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ നിന്ന് ഡിസ്ചാർജാകുമെന്നാണ് പുറത്ത് പ്രചരിക്കുന്ന റിപ്പോർട്ട്.

വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ , എമ്പൂരാൻ, സാലാർ തുടങ്ങിയ ചിത്രങ്ങളാണ് പൃഥ്വിരാജിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ഈ ചിത്രങ്ങളുടെ പ്രൊഡക്ഷൻ അനിശ്ചിതത്തിലാവും. നിലവിൽ വിലായത്ത് ബുദ്ധ, ഗുരുവായൂർ അമ്പലനടയിൽ എന്നീ ചിത്രങ്ങളിലാണ് നടൻ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ലൂസിഫറിന്റെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയൻ നമ്പ്യാറാണ് വിലായത്ത് ബുദ്ധ. സിനിമയുടെ ഒരു ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് കാലിന്റെ ലിഗ്മന്റെിന് പരിക്കേൽക്കുന്നത്.

ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധ അതേ പേരിൽ സിനിമയാക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് നായിക. ചന്ദന മോഷ്ട്ടാവായ ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലർ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.

ഷമ്മി തിലകൻ, അനു മോഹൻ, രാജശ്രീ നായർ, ടി.ജെ. അരുണാചലം എന്നിവരാണ് ചിത്രത്തിലെ മറ്റുപ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജേക്സ് ബിജോയ്‌ ആണ്‌ സംഗീത സംവിധാനം. '777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപാണ് ക്യാമറ.

Tags:    
News Summary - Prithviraj Sukumaran advised 2 months rest after undergoing knee surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.