ന്യുഡൽഹി: പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്‍റെയും മകൾക്ക് പേരിട്ടു. വാടക ഗർഭധാരണത്തിലൂടെയാണ് പ്രിയങ്ക ചോപ്രക്കും നിക്ക് ജോനാസിനും മകൾ ജനിച്ചത്. മാൽതി മേരി ചോപ്ര ജോനാസെന്ന് പേര് നൽകിയതായാണ് റിപ്പോർട്ട്. ജനന സർട്ടിഫിക്കറ്റിൽ കുഞ്ഞിന്‍റെ പേര് മാൽതിയെന്നാണ് നൽകിയിരിക്കുന്നത്.
മാൽതി എന്നത് പൂവിന്‍റെ പേരാണ്. പ്രിയങ്കയുടെ അമ്മയായ മധുമാൽതിയുടെ പേരിൽ നിന്ന് കടമെടുത്തതാകാനാണ് സാധ്യതയെന്നാണ് സൂചന. ജനന സർട്ടിഫിക്കറ്റ് പ്രകാരം ജനുവരി 15 ന് സാൻ ഡിയാഗോയിലാണ് ബേബി മാൽതി ജനിച്ചിരിക്കുന്നത്.
ജനുവരിയിൽ ഇരുവരും തങ്ങളുടെ ഇന്‍റസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് കുഞ്ഞ് ജനിച്ച വിവരം ആരാധകരുമായി പങ്കുവെച്ചത്. ഈ സന്തോഷ വേളയിൽ കുടുംബ കാര്യങ്ങളിൽ മതിയായ സ്വകാര്യത നൽകണമെന്നും അവർ പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു.
നീണ്ട കാലത്തെ പ്രണയത്തിന് ശേഷം 2018 ഡിസംബറിൽ ഇന്ത്യയിൽവെച്ചാണ് ഇരുവരും വിവാഹിതരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.