ഏറെ വേദനിപ്പിച്ച ബോഡി ഷെയ്മിങ് കമന്റിനെ കുറിച്ച് നടി പ്രിയങ്ക ചോപ്ര. ഏറ്റവും പുതിയ വെബ് സീരീസായ സിറ്റഡലിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട വേദിയിലാണ് ഇക്കാര്യം താരം വെളിപ്പെടുത്തിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി ശരീരത്തിന്റെ പേരിൽ കേൾക്കാൻ ബുദ്ധിമുട്ടുള്ള പലതും കേട്ടിട്ടുണ്ട്. എന്നാൽ ഈ അടുത്ത് കേൾക്കേണ്ടി വന്നത് തന്നെ ഏറെ സങ്കടപ്പെടുത്തിയെന്ന് പ്രിയങ്ക ചോപ്ര പറഞ്ഞു.
കേൾക്കാൻ ബുദ്ധിമുട്ടുള്ള പല കാര്യങ്ങളും കേട്ടു. എന്നാൽ എന്നെ ഏറ്റവും അധികം വേദനപ്പിച്ചത് അടുത്തിടെ കേൾക്കേണ്ടി വന്ന കമന്റാണ്. തന്റെ ശരീരം മാതൃകയാക്കാൻ കൊള്ളില്ലെന്ന് പറഞ്ഞു. അത് എന്നെ വളരെയധികം സങ്കടപ്പെടുത്തി. ഞാനിത് ഭർത്താവ് നിക്കിനോടും കുടുംബാംഗങ്ങളോടും പറഞ്ഞ് കരഞ്ഞിരുന്നു -പ്രിയങ്ക ചോപ്ര പറഞ്ഞു.
പ്രിയങ്ക ചോപ്ര പ്രധാന വേഷത്തിൽ എത്തുന്ന വെബ് സീരീസായ സിറ്റഡൽ ഏപ്രില്‍ 28നാണ് സ്ട്രീം ചെയ്യുന്നത്. സിരീസില്‍ നാദിയ സിന്‍ഹ് എന്ന ഏജന്റിന്റെ കഥാപാത്രമാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. റിച്ചാര്‍ഡ് മാഡന്‍, സ്റ്റാന്‍ലി ടുച്ചി, ലെസ്‌ലി മാന്‍വില്ലെ എന്നിവരാണ് മറ്റു താരങ്ങൾ. റൂസോ ബ്രദേഴ്‌സ് ആണ് സിരീസ് നിർമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.