പഴയ ഹിന്ദി സിനിമ മേഖലയല്ല ഇപ്പോൾ ; കാസ്റ്റിങ് ഡയറക്ടർ ആ കാര്യം കൃത്യമായി ശ്രദ്ധിക്കണം- പ്രിയങ്ക ചോപ്ര

 ബോളിവുഡ് സിനിമയിലെ പൊളിറ്റിക്സിനെ കുറിച്ചുള്ള നടി പ്രി‍യങ്ക ചോപ്രയുടെ തുറന്നു പറച്ചിൽ വലിയ ചർച്ചയായിരുന്നു. ബോളിവുഡിലെ പൊളിറ്റിക്സ് മടുത്തതിനാലാണ് അമേരിക്ക‍യിലേക്ക് പോയതെന്നതായിരുന്നു നടി പറഞ്ഞത്.

എന്നാൽ ഇപ്പോൾ ബോളിവുഡിന്റെ സ്ഥിതി മാറിയെന്ന് പറയുകയാണ് നടി. 'സിറ്റാഡൽ' സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. തന്റെ സമയത്തെ അവസ്ഥയല്ല ഇപ്പോഴെന്നും  ഇപ്പോൾ മികച്ച  പ്രതിഭകൾ  ബോളിവുഡിൽ ഉണ്ടെന്നും നടി പറഞ്ഞു.

'ഇപ്പോൾ നമ്മൾ സ്ട്രീമിംഗിന്റെ ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ അഞ്ചു പത്തു വർഷമായി ഹിന്ദി സിനിമാ മേഖല വളരെയധികം മാറിയിട്ടുണ്ട്. നമുക്ക് മികച്ച പ്രതിഭകളുണ്ട്. എഴുത്തുകാർ, സംവിധായകർ, അഭിനേതാക്കൾ, എന്നിങ്ങനെ ഇൻസ്ട്രിക്ക് പുറത്ത് നിന്ന് ആളുകൾ എത്തുന്നുണ്ട്.

എന്നാൽ എന്റെ തുടക്കകാലത്ത് അങ്ങനെയായിരുന്നില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം ജോലിസ്ഥലം പ്രവർത്തിക്കേണ്ടത്. അവിടെ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കണം. ബോളിവുഡ് പൊളിറ്റിക്സിന് അപ്പുറം കഥാപാത്രത്തിന് ചേരുന്നയാളെ വേണം കാസ്റ്റിങ് ഡയറക്ടർ തെരെഞ്ഞടുക്കാൻ'- പ്രിയങ്ക ചോപ്ര പറഞ്ഞു

Tags:    
News Summary - Priyanka Chopra says casting in Bollywood shouldn’t depend on ‘politics and drama

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.