ബോളിവുഡും കടന്ന് ഹോളിവുഡിൽ നിറ സാന്നിധ്യമായി മാറിയ നടിയാണ് പ്രിയങ്ക ചോപ്ര. സിനിമ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ ജനിച്ചു വളർന്ന താരം സ്വന്തം കഠിന പ്രയത്നം കൊണ്ടാണ് സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്.
ബോഡിങ് സ്കൂളിലായിരുന്നു പ്രിയങ്കയുടെ വിദ്യാഭ്യാസം. പിതാവ് അശോക് ചേപ്രയുടെ അനുവാദമില്ലാതെ അമ്മ മധു ചോപ്രയാണ് നടിയെ ബോഡിങ് സ്കൂളിലേക്ക് മാറ്റിയത്.ഇപ്പോഴിതാ മകളെ ബോഡിങ് സ്കൂളിൽ അയച്ച് പഠിപ്പിക്കാൻ തീരുമാനിച്ചതിന്റെ കാരണം വെളിപ്പെടുത്തുകയാണ് പ്രയങ്കയുടെ അമ്മ . തന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു അതെന്നാണ് മധു ചോപ്ര പറയുന്നത്.
'അതൊരു നല്ല തീരുമാനമായിരുന്നോ എന്നറിയില്ല. അതിൽ ഇപ്പോഴും എനിക്ക് കുറ്റബോധമുണ്ട്. പക്ഷെ ആ സമയത്ത് ശരിയാണെണ് തോന്നി. എല്ലാം നല്ലതായി വരികയും ചെയ്തു. പക്ഷെ പക്വതയാകാത്ത ചെറിയ കുട്ടിയെ ബോഡിങ് സ്കൂളിൽ അയച്ചതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇപ്പോഴും കണ്ണ് നിറയാറുണ്ട്.
പ്രിയങ്കയെ ബോഡിങ് സ്കൂളിൽ അയക്കുന്നതിനോട് ഭർത്താവ് ആശോക് ചോപ്രക്ക് എതിർപ്പുണ്ടായിരുന്നു. എന്റെ തീരുമാനം ഞങ്ങളുടെ ദാമ്പത്യത്തെപ്പോലും ബാധിച്ചിരുന്നു. ഞാൻ അവളുടെ നല്ലതിന് വേണ്ടിയാണ് അങ്ങനെ ചെയ്തത്.അവള്‍ നന്നായി പഠിക്കുമായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയും പാസായി.പ്രിയങ്കയെ ബോഡിങ് സ്കൂളിൽ വിടുന്നതിനെക്കുറിച്ച് ആദ്യം അശോകിനോട് പറഞ്ഞപ്പോൾ അദ്ദേഹം വളരെ അസ്വസ്ഥനായി. ഒരു വർഷത്തോളം എന്നോട് സംസാരിച്ചില്ല.'നിന്റെ തീരുമാനമാണ്, എന്ത് സംഭവിച്ചാലും നീയാണ് ഉത്തരവാദിയെന്ന്'അദ്ദേഹം പറഞ്ഞു.
അതുപോലെ ഒന്നും അറിയാതെയാണ് പ്രിയങ്ക സ്കൂളിലെത്തിയത്. ഞാൻ തിരികെ പോകാൻ നേരം അവൾ കരഞ്ഞു. ആ സമയം ഞാനൊരു ക്രൂരയായ അമ്മയാണെന്ന് എനിക്ക് തോന്നിപ്പോയി. അതേക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും കരയാറുണ്ട്. അന്നൊക്കെ എല്ലാ ശനിയാഴ്ചയും ഞാൻ പ്രിയങ്കയെ കാണാന്‍ പോകുമായിരുന്നു. പതിവായതോടെ അധ്യാപകര്‍ എന്നെ വിലക്കി.ഇനി വരരുത് എന്ന് പറഞ്ഞു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പ്രിയങ്കയെ പിന്നീട് വീട്ടിലേക്ക് തിരിച്ചു കൊണ്ടു വരുന്നത്'- മധു ചോപ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.