ന്യൂഡൽഹി: കോവിഡ് മഹാമാരിക്കാലത്ത് സാമൂഹിക സേവന രംഗത്ത് നിസ്വാർഥ പ്രവർത്തനങ്ങളിലൂടെ പേരെടുത്ത ബോളിവുഡ് താരം സോനൂ സൂദിന് അംഗീകാരം. പഞ്ചാബ് തെരഞ്ഞെടുപ്പ് കമീഷൻെറ സ്റ്റേറ്റ് ഐക്കണായാണ് സോനുവിനെ തെരഞ്ഞെടുത്ത്.
'ജനങ്ങളുടെ യഥാർഥ നായകൻ ഇപ്പോൾ പഞ്ചാബിൻെറ സ്റ്റേറ്റ് ഐക്കൺ- സോനു സൂദ്' -പഞ്ചാബ് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ട്വിറ്ററിൽ കുറിച്ചു. കോവിഡിനെത്തുടർന്ന് രാജ്യം അടച്ചുപുട്ടലിലായിരുന്ന നാളുകളിൽ അന്തർസംസ്ഥാന തൊഴിലാളികളായ നിരവധി പേർക്ക് സഹായമെത്തിച്ചാണ് വെള്ളിത്തിരയിലെ വില്ലൻ യഥാർഥ ജീവിതത്തിൽ നായകനായി മാറിയത്.
കോവിഡ് കാലത്തെ സോനുവിൻെറ ജീവിതാനുഭവങ്ങൾ മുൻനിർത്തി പെൻഗ്വിൻ റാൻഡം ബുക്സ് ആത്മകഥ പുസ്തകം പുറത്തിറക്കുന്നുണ്ട്. 'ഐ ആം നോ മെസീഹ് ' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം സേനുവും മീന അയ്യരും ചേർന്നാണ് എഴുതുന്നത്. ഈ വർഷം ഡിസംബറിൽ പുസ്തകം പുറത്തിറങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.