പുഷ്പ എന്ന സിനിമ കൊണ്ട് തനിക്ക് പ്രത്യേകിച്ച് ഒരു നേട്ടവും ഉണ്ടായിട്ടില്ലെന്ന് നടൻ ഫഹദ് ഫാസില്‍. മുമ്പൊരിക്കൽ അനുപമ ചോപ്രക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഇത് സംവിധായകൻ സുകുമാറിനും അറിയാമെന്നും അനാദരവ് അല്ലെന്നു ഫഹദ് വ്യക്തമാക്കി. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്.
'പുഷ്പ എന്ന ചിത്രം കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഒരു നേട്ടം ഉണ്ടായെന്ന് കരുതുന്നില്ല.ഇത് ഞാന്‍ പുഷ്പ സംവിധായകന്‍ സുകുമാര്‍ സാറിനോട് തന്നെ പറഞ്ഞിട്ടുണ്ട്. അത് എനിക്ക് മറച്ച് വയ്‌ക്കേണ്ട കാര്യമില്ല,ഞാന്‍ സത്യസന്ധനായിരിക്കണം. ഇവിടെ ജോലി ചെയ്യുന്ന ആരോടും അനാദരവ് ഇല്ല. പ്രേക്ഷകർ പുഷ്പയിൽ എന്നില്‍ നിന്ന് ഒരു മാജിക് പ്രതീക്ഷിക്കേണ്ട.സുകുമാര്‍ സാറിനൊപ്പം ജോലി ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശം.എന്റെ ജോലി എന്താണ് എന്നതില്‍ എനിക്ക് വ്യക്തതയുണ്ട്'എന്നായിരുന്നു ഫഹദ് പറഞ്ഞത്.
ചിത്രത്തില്‍ ഭന്‍വന്‍ സിങ് ഷെഖാവത്ത് എന്ന വില്ലന്‍ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിച്ചത്. ഡിസംബർ അഞ്ചിനാണ് പുഷ്പ യുടെ രണ്ടാം ഭാഗം തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം ഇന്ത്യയിൽ നിന്ന് 175.1 കോടി രൂപയാണ് കളക്ഷൻ നേടിയത്. രണ്ടാം ദിനത്തിലെ ചിത്രത്തിന്റെ വേൾഡ് വൈഡ് കളക്ഷൻ 417 കോടി രൂപയാണ്.265കോടിയാണ് ഇന്ത്യയിലെ കളക്ഷൻ.ആദ്യ വീക്കെന്‍റില്‍ തന്നെ ചിത്രം 500 കോടി കളക്ഷന്‍ മറികടക്കാന്‍ സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.