ന്യൂഡൽഹി: നടി രാകുൽപ്രീത് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ താരം തന്നെയാണ് രോഗം ബാധിച്ച വിവരം അറിയിച്ചത്. ഏറ്റവും പുതിയ ചിത്രമായ 'മേയ്ഡേ'യുടെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് രോഗം ബാധിച്ചത്.
നടൻ അജയ് ദേവ്ഗൻ നിർമാതാവും സംവിധായകനുമാകുന്ന ത്രില്ലർ ചിത്രമായ മേയ്ഡേയിൽ പൈലറ്റിന്‍റെ റോളിലാണ് രാകുൽ എത്തുക. ഇതിഹാസതാരം അമിതാഭ് ബച്ചനും ചിത്രത്തിൽ വേഷമിടുന്നുണ്ട്.
'കോവിഡ് സ്ഥിരീകരിച്ച വിവരം ഏവരെയും അറിയിക്കുന്നു. ഞാൻ ക്വാറന്‍റീനിൽ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോൾ സുഖമായിരിക്കുന്നു. നന്നായി വിശ്രമിച്ച് വീണ്ടും ഷൂട്ടിങ്ങിനെത്താനാണ് ശ്രമിക്കുന്നത്. ഞാനുമായി ബന്ധപ്പെട്ടവർ ദയവ് ചെയ്ത് പരിശോധന നടത്തുക. നന്ദി... സുരക്ഷിതരായിരിക്കൂ' -നടി ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ മാസം മാലദ്വീപിൽ കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച താരം പിന്നാലെ മേയ്ഡേയുടെ ലൊക്കേഷനിൽ എത്തുകയായിരുന്നു.
അർജുൻ കപൂർ, ജോൺ എബ്രഹാം, അദിഥി റാവു ഹൈദരി എന്നിവർ അഭിനയിക്കുന്ന പ്രണയ ചിത്രത്തിലാണ് താരം അടുത്തതായി അഭിനയിക്കാൻ പോകുന്നത്.
2014ൽ ദിവ്യ ഖോസ്ല കുമാറിന്‍റെ 'യാരിയാൻ' എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറിയ രാകുൽ നീരജ് പാണ്ഡേയുടെ െഎയാരി, അജയ് ദേവ്ഗനും തബുവും അഭിനയിചച ദേ ദേ പ്യാർ ദേ, മർജാവാൻ എന്നീ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ബോളിവുഡിന് പുറമേ തെലുഗു, തമിഴ്, കന്നഡ സിനിമകളിലും താരം സ്ഥിരം സാന്നിധ്യമാണ്.
തെലുഗു ചിത്രമായ 'മൻമഥുഡു 2' ആണ് അവസാനം പുറത്തിറങ്ങിയത്. കമൽ ഹാസന്‍റെ ഇന്ത്യൻ 2, ശിവകാർത്തികേയന്‍റെ സയന്‍റിഫിക് ത്രില്ലർ ചിത്രം അയാലൻ, നിധിന്‍റെ ചെക്ക് എന്നീ ചിത്രങ്ങളും അണിയറയിൽ രാകുലിേന്റതായി ഒരുങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.