സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാവുന്ന താരങ്ങളിലൊരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. അദ്ദേഹത്തിന്റെ ഫോട്ടോകളും സിനിമാ വിശേഷങ്ങളും ആരാധകർ മാത്രമാല്ല സിനിമാലോകവും ഏറ്റെടുക്കാറുണ്ട്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് രമേഷ് പിഷാരടി പങ്കുവെച്ച മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും ചിത്രമാണ്. ഒരു പഴയ ഫ്രഞ്ച് പത്രത്തിന്റെ മുൻ പേജിൽ വന്ന ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാറിനും ഭാര്യക്കുമൊപ്പം രണ്ട് സുഹൃത്തുക്കളുമുണ്ട്. 'Big B'reaking Mammootty... ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജിൽ ഫ്രണ്ടിനൊപ്പം ഫ്രാൻസിൽ ഒരു ഫ്രീക്കൻ' എന്ന് കുറിച്ചുകൊണ്ടാണ് ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പിഷാരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായിട്ടുണ്ട്. രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടെതായി അണിയറയിൽ ഒരുങ്ങുന്നത്.കണ്ണൂർ സ്ക്വാഡ് , കാതൽ, കടുഗണ്ണാവ ഒരു യാത്ര തുടങ്ങിയവയാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങൾ.ക്രിസ്റ്റഫറാണ് ഏറ്റവും ഒടുവിൽ തിയറ്ററിൽ എത്തിയ മെഗാസ്റ്റാറിന്റെ മലയാള ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.