നാടക സമിതികളുടെ നാടായ ബംഗാളിലെ കൃഷ്ണാനഗറിൽ നാടക സംഘാടകനായിരുന്ന മുത്തച്ഛെൻറയും അഭിഭാഷകനും നടനുമായിരുന്ന പിതാവിെൻറയും നാടകക്കമ്പം കണ്ടുവളർന്ന സൗമിത്ര ചാറ്റർജി സ്കൂൾ കാലത്തുതന്നെ നാടകത്തട്ടിൽ ഇടംപിടിച്ചിരുന്നു.
നാടകപ്രവർത്തകനായ മൃത്യുഞ്ജയ സിലിെൻറയും പ്രശസ്ത സംവിധായകൻ അഹിന്ദ്ര ചൗധരിയുടെയും കീഴിൽ അഭിനയം പഠിച്ച അദ്ദേഹത്തിെൻറ കലാജീവിതത്തിലെ ആദ്യ വഴിത്തിരിവ് ബംഗാളി വേദിയുടെ അതികായനായിരുന്ന ശിശിൽ ബാദുരിയുമൊത്തുള്ള സഹവാസമായിരുന്നു.
ആകാശവാണിയിൽ അനൗസറായി ജോലിചെയ്യവെയാണ് അടുത്ത ചിത്രത്തിലേക്ക് പുതുമുഖങ്ങളെ തിരയുന്ന സത്യജിത് റായിയുടെ അരികിലെത്തുന്നത്. സൗമിത്രയെ ബോധിച്ചെങ്കിലും ചിത്രത്തിലെ നായകനെക്കാൾ പ്രായക്കൂടുതൽ തോന്നുമെന്നതിനാൽ ഒഴിവാക്കി.
പക്ഷേ, 1959ൽ 'അപുർ സൻസാർ' എന്ന ചിത്രമെടുക്കുേമ്പാൾ റായിയുടെ മനസ്സിൽ നായകനായി സൗമിത്ര മാത്രമായിരുന്നു. വൈവിധ്യമാർന്ന പശ്ചാത്തലമുള്ള 14 ചിത്രങ്ങളിൽ സത്യജിത് റായിക്കൊപ്പം വേഷമിട്ടു അദ്ദേഹം. മൃണാൾ സെൻ. തപൻ സിൻഹ, ഗൗതം ഘോഷ്, അപർണ സെൻ, അഞ്ജന ഘോഷ്, ഋതുപർണോ ഘോഷ് എന്നിവരുടെ സിനിമകളിലും ശ്രദ്ധേയ അഭിനയം കാഴ്ചവെച്ചു. 12 കവിതാ സമാഹാരങ്ങളും നിരവധി നാടകങ്ങളും പുറത്തിറക്കി.
അസാമാന്യ അഭിനയശേഷിയെ ആദരിച്ച് ഫ്രാൻസിലെയും ഇറ്റലിയിലെയും ഉന്നത ബഹുമതികൾ തേടിയെത്തിയപ്പോഴും ദേശീയ ചലച്ചിത്ര പുരസ്കാര സമിതി സൗമിത്രയെ നിരന്തരം തഴഞ്ഞുകൊണ്ടിരുന്നു. 2001ൽ നൽകിയ പ്രത്യേക ജൂറി പുരസ്കാരത്തെ സമാശ്വാസ സമ്മാനം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 'പോഡോക്കേപ്പ്' എന്ന ചിത്രത്തിലെ അഭിനയത്തിന് 2006ലെ ദേശീയ പുരസ്കാരം ലഭിക്കുേമ്പാഴേക്ക് അവാർഡിനായുള്ള ആഗ്രഹം ഒട്ടും അവശേഷിച്ചിരുന്നില്ല മനസ്സിൽ.
2004ൽ പത്മഭൂഷണും 2010ലെ ഫാൽക്കെ പുരസ്കാരവും നൽകിയില്ലായിരുന്നെങ്കിൽ ഈ അസാമാന്യ ചലച്ചിത്ര പ്രതിഭയോട് രാഷ്ട്രം നന്ദികേട് കാണിച്ചെന്ന് പറയേണ്ടി വന്നേനെ. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നതിന് ഏതാനും ദിവസം മുമ്പുവരെ 'അഭിജൻ' എന്ന ഡോക്യുമെൻററിയുടെ ഷൂട്ടിങ്ങിൽ പങ്കെടുത്തിരുന്നു. സൗമിത്ര ചാറ്റർജി വിടപറയുേമ്പാഴും അപുവായും ഫെലൂദയായും ചലച്ചിത്രാസ്വാദകരുടെ മനസ്സിൽ അദ്ദേഹം നിറഞ്ഞുനിൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.