ജൂനിയര്‍ എന്‍.ടി.ആറും ജാൻവി കപൂർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന എന്‍.ടി.ആര്‍ 30 എന്ന ചിത്രത്തിൽ ബോളിവുഡ് താരം സെയ്ഫ് അലിഖാനും. വില്ലനായിട്ടാണ് താരം എത്തുന്നത്. ചിത്രത്തില്‍ സെയ്ഫ് ജോയിൻ ചെയ്തിട്ടുണ്ട്.
എന്‍.ടി.ആര്‍ ആര്‍ട്‌സിന് കീഴില്‍ ഹരികൃഷ്ണ കെ, യുവസുധ എന്നിവരും മിക്കിളിനേനി സുധാകാറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. നന്ദമുരി കല്യാണ് റാം ആണ് ചിത്രം അവതരിപ്പിക്കുന്നത്. 2024 ഏപ്രില്‍ 5-ന് തിയറ്ററുകളിൽ എത്തും.
എന്‍.ടി.ആര്‍ 30ന് ഛായാഗ്രഹണം നിർവഹിക്കുന്നത് രത്‌നവേലു കടഇ ആണ്. പ്രൊഡക്ഷന്‍ ഡിസൈനറായി സാബു സിറിള്‍, എഡിറ്ററായി ശ്രീകര്‍ പ്രസാദ്, തുടങ്ങി ഇന്ത്യന്‍ സിനിമയിലെ പ്രമുഖരാണ് ചിത്രത്തിലെ മുന്നണിയിലും പിന്നണിയിലും ഉള്ളത്. 2016 ലാണ് ജൂനിയര്‍ എന്‍.ടി.ആറും കൊരട്ടാല ശിവയും ജനതാഗരേജില്‍ ഒന്നിക്കുന്നത്. മോഹന്‍ലാലും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിച്ചിരുന്നു.
ചിരഞ്ജീവിയും രാംചരണും ഒന്നിക്കുന്ന ആചാര്യയാണ് കൊരട്ടാല ശിവ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആര്‍ ആണ് ജൂനിയര്‍ എന്‍.ടി.ആറിന്റേതായി റിലീസ് ചെയ്ത ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.