തെണ്ണൂറുകളിലെ ജനപ്രിയ താരമായിരുന്നു കമൽ സാദന. 1992 ൽ ബേഖുദി എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ ചുവടുവെച്ചത്. കാജോളായിരുന്നു നായിക. സിനിമ കുടുംബത്തിൽ നിന്നാണ് കമൽ വെള്ളിത്തിരയിൽ എത്തിയതെങ്കിലും സിനിമയിൽ തുടരാൻ കഴിഞ്ഞില്ല. മാതാപിതാക്കളുടെയും സഹോദരിയുടെയും അപ്രതീക്ഷിത വിയോഗം നടന്റെ കരിയറിനെ ബാധിച്ചു.
നടൻ സെയ്ഫ് അലിഖാന്റെ അടുത്ത സുഹൃത്താണ് കമൽ. ഇപ്പോഴിതാ സെയ്ഫിനെക്കുറിച്ച് അധികം ആർക്കുമറിയാത്ത ഒരു സംഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ. സിദ്ധാർഥ് കണ്ണനുമായിട്ടുള്ള അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. നടുറോഡിൽ അപരിചിതനുമായി തല്ലു ഉണ്ടാക്കിയ സംഭവമാണ് കമൽ വെളിപ്പെടുത്തിയത്.
'ഒരിക്കൽ ഞാനും സെയ്ഫുംഅമൃത സിങ്ങും( സെയ്ഫിന്റെ ആദ്യ ഭാര്യ) കാറിൽ വരികയായിരുന്നു. സെയ്ഫ് ആണ് കാർ ഡ്രൈവ് ചെയ്തതെന്നാണ് എന്റെ ഓർമ. പെട്ടെന്ന് പുറകിൽ നിന്നൊരു കാർ ഞങ്ങളെ ഓവർ ടേക്ക് ചെയ്തു. സെയ്ഫ് ദേഷ്യപ്പെട്ട് ആംഗ്യഭാഷയിൽ എന്തോ കാണിച്ചു. ഉടൻ മറ്റെ കാറിലുണ്ടായിരുന്ന ആൾ ഇറങ്ങി വന്നു. നടുറോഡിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ പിന്നീട് പ്രശ്നം പരിഹരിച്ചതിന് ശേഷമാണ് അന്ന് അവിടെ നിന്ന് ഞങ്ങൾ പോയത്' - കമൽ പറഞ്ഞു.
കമലിന്റെ പിതാവിന്റെ സഹോദരനാണ് തമിഴ് താരം ജ്യോതികയുടെ പിതാവ് ചന്ദര്‍ സാദന. അഭിനേതാവ് മാത്രമല്ല സംവിധായകൻ കൂടിയാണ് കമൽ. 2005 ല്‍ കര്‍കാഷ് എന്ന ചിത്രം സംവിധാനം ചെയ്തു. രേവതി സംവിധാനം ചെയ്ത സലാം വെങ്കി, രാജാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്ത പിപ്പ എന്നീ ചിത്രങ്ങളിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.