നടൻ സൽമാൻ ഖാനുമായുള്ള സൗഹൃദത്തെക്കുറിച്ച് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ പറയാറുണ്ട്. സൽമാനും ഷാറൂഖും ആമിർ ഖാനുമെല്ലാം തന്റെ അടുത്ത സുഹൃത്തുക്കളാണെന്നും എന്നാൽ അവരോടൊപ്പം ചിത്രങ്ങൾ ചെയ്യാൻ താൽപര്യമില്ലെന്നും നടി അടുത്തിടെ പറഞ്ഞിരുന്നു.
സിനിമകൾ നിഷേധിച്ചിട്ടും പല തവണ സൽമാൻ ഖാൻ ചിത്രങ്ങളുമായി തന്നെ സമീപിച്ചിട്ടുണ്ടെന്ന് പറയുകയാണ് കങ്കണ ഇപ്പോൾ. ‘എമർജൻസി’ സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.ബജ്‌രംഗി ഭായിജാൻ, സുൽത്താൻ തുടങ്ങിയ ചിത്രങ്ങൾക്കായി തന്നെ സമീപിച്ചിരുന്നെന്നും എന്നാൽ ഈ ചിത്രങ്ങളെല്ലാം നിരസിച്ചിട്ടും സൽമാൻ താനുമായി വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്നുവെന്നാണ് കങ്കണ പറയുന്നത്.
'സൽമാൻ ഖാൻ ബജ്‌രംഗി ഭായിജാനിൽ ഒരു വേഷം എനിക്ക് ഓഫർ ചെയ്തിരുന്നു. കഥാപാത്രം ഇഷ്ടപ്പെടാത്തതുകൊണ്ട് ഞാൻ അതു ചെയ്തില്ല. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഇത് എന്ത് വേഷമാണെന്ന് തോന്നി. പിന്നീട് സുൽത്താൻ എന്ന ചിത്രം ചെയ്തപ്പോഴും സമീപിച്ചിരുന്നു. അതും ഞാൻ നിരസിച്ചു. പിന്നീടൊരിക്കൽ 'ഇനി എന്ത് വേഷമാണ് സിനിമയിൽ നൽകേണ്ടതെന്ന്' സൽമാൻ എന്നോട് ചോദിച്ചു. സിനിമകൾ നിരസിച്ചിട്ടും അദ്ദേഹത്തിന് എന്നോട് യാതൊരു പിണക്കവുമില്ലായിരുന്നു.ഞാനുമായുള്ള സൗഹൃദം തുടർന്നു. അദ്ദേഹം വളരെ ദയയുള്ള മനുഷ്യനാണ്'- കങ്കണ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.