സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ശാകുന്തളം തിയറ്ററുകളിൽ എത്തിയതിന് പിന്നാലെ നടിക്കെതിരെ രൂക്ഷവിമർശനവുമായി നിർമാതാവ് ചിട്ടി ബാബു രംഗത്ത് എത്തിയിരുന്നു. സാമന്തയുടെ സിനിമാ ജീവിതം അവസാനിച്ചെന്നും ഇനി കിട്ടുന്ന വേഷം ചെയ്ത് മുന്നോട്ട് പോകാമെന്നും നിർമാതാവ് പറഞ്ഞിരുന്നു. വിവാഹമോചനത്തിന് ശേഷം ജീവിക്കാൻ വേറെ മാർഗമില്ലാത്തത് കൊണ്ടാണ് പുഷ്പയിലെ ഐറ്റം ഡാൻസ് ചെയ്തതെന്നും പറഞ്ഞു.
നിർമാതാവിന്റെ വാക്കുകൾ വലിയ വിമർശനം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ചിട്ടിബാബുവിന്റെ വാക്കുകളിൽ പ്രതികരിച്ച് സാമന്തരംഗത്ത് എത്തിയിരിക്കുകയാണ്. പേരെടുത്ത് പറയാതെയായിരുന്നു നടിയുടെ മറുപടി. ചെവിയിൽ മുടി വളരുന്നത് എങ്ങനെയാണ് എന്ന് ഗൂഗിളിൽ സെർച്ച് ചെയ്തതിന്റെ സ്ക്രീൻ ഷോർട്ടാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്.
‘എങ്ങനെയാണ് ആളുകള്‍ക്ക് ചെവിയില്‍ നിന്നും മുടി വളരുന്നത്’ എന്ന സ്ക്രീൻഷോട്ടിനോടൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂടുന്നതാണ് ചെവിയില്‍ മുടി വളരുന്നതിന്റെ കാരണം എന്നുള്ള സ്‌ക്രീന്‍ ഷോട്ടും പങ്കുവെച്ചിട്ടുണ്ട്. IYKYK’ (If you know you know) എന്നും സാമന്ത കുറിച്ചിട്ടുണ്ട്. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിലും മികച്ച മറുപടിയില്ലെന്നാണ് ആരാധകർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.