തനിക്ക് ബാധിച്ച മയേസൈറ്റീസ് രോഗത്തെ തുടർന്നുണ്ടായ ശരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് നടി സാമന്ത ആരാധകരുമായി പങ്കുവെക്കാറുണ്ട്. രണ്ട് വർഷം മുമ്പാണ് ഓട്ടോ ഇമ്മ്യൂണ്‍ ഡിസോര്‍ഡറായ മയോസൈറ്റിസ് നടിക്ക് സ്ഥിരീകരിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് സിനിമയിൽ നിന്ന് താരം ഇടവേള എടുക്കുകയും ചെയ്തിരുന്നു.
സ്പൈ ആക്ഷൻ ടെലിവിഷൻ സീരീസായ സിറ്റാഡൽ ഹണി ബണ്ണിയാണ് സാമന്തയുടെ ഏറ്റവും പുതിയ പ്രൊജക്ട്. ബോളിവുഡ് താരം വരുൺ ധവാനാണ് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവംബറിലാണ് സീരീസ് പ്രദർശനത്തിനെത്തുന്നത്.
രോഗം തിരിച്ചറിഞ്ഞതിന് ശേഷം സീരീസിൽ നിന്ന് മാറാൻ താൻ ശ്രമിച്ചിരുന്നുവെന്ന് പറയുകയാണ് സാമന്ത. തനിക്ക് പകരം മറ്റൊരാളെ കാസ്റ്റ് ചെയ്യാൻ മേക്കേഴ്സിനോട് പറഞ്ഞുവെന്നും ആ സമയത്ത് ശരീരിക ബുദ്ധിമുട്ടുകളുണ്ടായിരുന്നുവെന്നും സാമന്ത അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' രോഗം തിരിച്ചറിഞ്ഞതിന് ശേഷം സീരീസിൽ നിന്ന് പിൻമാറാൻ ഞാൻ ശ്രമിച്ചു. ആ സമയത്ത് എനിക്ക് പകരം മറ്റാരെയെങ്കിലും വെയ്ക്കാന്‍ ഞാന്‍ അവരോട് അപേക്ഷിച്ചു, കാരണം എനിക്കത് ചെയ്യാനാവുമെന്ന് തോന്നിയില്ല. എനിക്കു പകരം ഒരുപാട് നായികമാരെ ഞാൻ നിർദേശിച്ചു കൊടുത്തിരുന്നു.ഈ നായികയെ നോക്കൂ, അവള്‍ നന്നായി ചെയ്യുമെന്നൊക്കെ ഞാൻ പറഞ്ഞു. ഞാന്‍ അവര്‍ക്ക് നാല് ഓപ്ഷനുകളെങ്കിലും അയച്ചിട്ടുണ്ടാവും.
എന്നാൽ സീരീസ് കണ്ടതിന് ശേഷം എനിക്ക് അഭിമാനം തോന്നി. ഞാൻ നന്നായി ചെയ്തത് പോലെ തോന്നി.ഞാനില്ലാതെ അവര്‍ ഈ സീരീസ് ചെയ്യാന്‍ തയ്യാറാവാതിരുന്നതിലും അത് ചെയ്യാനുള്ള ശക്തി എനിക്ക് കണ്ടെത്താനായതിലും അതിയായ നന്ദിയുണ്ട്'- സാമന്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.