ദീപിക പദുകോണിന് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് സഞ്ജയ് ലീല ബൻസാലി. 2013 ൽ പുറത്തിറങ്ങിയ രാം ലീല എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. പിന്നീട് ബൻസാലിയുടെ ബാജിറാവു മസ്താനി, പദ്മാവത് തുടങ്ങിയ ചിത്രങ്ങളിലും ദീപിക പ്രധാനവേഷത്തിലെത്തി.
ഇപ്പോഴിത ദീപികയെ ആദ്യമായി കണ്ടതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ സഞ്ജയ് ലീലബൻസാലി. ആദ്യ കൂടിക്കാഴ്ചയിൽ തന്നെ ദീപികയുടെ കഴിവിനെക്കുറച്ച് മനസിലായെന്നും ഭാവിയിൽ വലിയൊരു താരമായി മാറുമെന്ന് തോന്നിയെന്നും ബൻസാലി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'ഞാൻ ദീപികയെ വീട്ടിൽ പോയാണ് കാണുന്നത്. ദീപികയായിരുന്നു വാതിൽ തുറന്നത്. ശരിക്കും ഞാൻ ഞെട്ടിപ്പോയി. അവളുടെ സംസാരത്തിലൂടെ അവളുടെ ശബ്ദം മനോഹരമാണെന്ന് തിരിച്ചറിഞ്ഞു. അവളുടെ കണ്ണിലെ സൂഷ്മത കണ്ടു. അപ്പോഴെനിക്ക് മനസിലായി ഞാൻ ശരിയായ സ്ഥലത്താണ് എത്തിയിരിക്കുന്നതെന്ന്.ഈ പെൺകുട്ടിയെ സിനിമകളിൽ ശരിക്കും പ്രയോജനപ്പെടുത്തിയാൽ ഉയരങ്ങളിലെത്തുമെന്ന് എനിക്ക് തോന്നി'- സഞ്ജയ് ലീല ബൻസാലി പറഞ്ഞു.
സിംഗം എഗെയ്‌നാണ് ദീപികയുടെ അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. അജയ് ദേവ്ഗണ്‍ നായകനാകുന്ന ചിത്രം ദീപാവലി റിലീസായാണ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.