പാരീസ്: 2024 കാൻ ചലച്ചിത്രമേളയിൽ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവന് ആദരം. രാജ്യാന്തര തലത്തിലെ പ്രഗത്ഭരായ ഛായാഗ്രാഹകർക്ക് നൽകിയ വരുന്ന പിയർ ആഞ്ജിനോ പുരസ്കാരമാണ് സന്തോഷിന് ലഭിച്ചത്.
ഛായാഗ്രാഹക രംഗത്തെ മികവ് പരിഗണിച്ചാണ് അംഗീകാരം. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ. നടി പ്രീതി സിന്‍റയും ചടങ്ങിന് സാക്ഷ്യം വഹിച്ചു.
മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നിരവധി ഹിറ്റ് സിനിമകൾക്ക് കാമറ ചലിപ്പിച്ച സന്തോഷ് ശിവൻ ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നിരവധി തവണ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.