നടൻ ദിലീപിനെ മനസിൽ കണ്ടാണ് മാളികപ്പുറം ചിത്രം എഴുതിയതെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. എന്നാൽ അത് നടന്നില്ലെന്നും ദിലീപിന്റെ കടുത്ത ആരാധകനാണെന്നും അഭിലാഷ് പറഞ്ഞു. വോയിസ് ഓഫ് സത്യനാഥിന്റെ ട്രെയിലർ ലോഞ്ചിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടൻ ഉണ്ണി മുകുന്ദനാണ് മാളികപ്പുറം ചിത്രത്തിൽ നായികനായി എത്തിയത്.
'ദിലീപിന്റെ വലിയ ആരാധകനാണ് ഞാൻ. മാളികപ്പുറമാണ് ഇന്ന് എന്നെ ഈ വേദിയിൽ എത്തിച്ചത്. സിനിമ ട്രെയിലർ ലോഞ്ചുകൾ പിന്നിൽ നിന്ന് കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു- അഭിലാഷ് പറഞ്ഞു.
ദിലീപേട്ടനെ മനസിൽ കണ്ടുകൊണ്ടാണ് മാളികപ്പുറം സിനിമക്ക് തിരക്കഥ എഴുതിയത്. അന്ന് അയ്യപ്പനായി മനസിൽ കണ്ടത് ദിലീപേട്ടനെ ആയിരുന്നു. എന്നാൽ ആ ചിത്രം ചെയ്യാൻ കഴിഞ്ഞില്ല. മാളികപ്പുറത്തിന്റെ പ്രമോഷന് പോയ എല്ലായിടത്തും ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ് പ്രേക്ഷകർ ചോദിച്ചത്. തന്റെ ഒരു കഥ കേൾക്കണ'മെന്നും അഭിലാഷ് കൂട്ടിച്ചേർത്തു.
ഉണ്ണി മുകുന്ദനെ കേന്ദ്രകഥാപാത്രമാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രമാണ് മാളികപ്പുറം. 2022 ഡിസംബർ 30 തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച കളക്ഷൻ നേടിയിരുന്നു. ജൂലൈ 14 നാണ് ദിലീപ് ചിത്രം വോയിസ് ഓഫ് സത്യനാഥ് റിലീസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.