ബോളിവുഡ് സിനിമാ ലോകത്ത് വൻ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു ഷാറൂഖ് ഖാന്റെ പത്താൻ. ബിഗ് ബജറ്റ് ചിത്രങ്ങൾ തിയറ്ററുകളിൽ പരാജയപ്പെടുമ്പോഴാണ് പത്താൻ റെക്കോർഡ് കളക്ഷൻ സ്വന്തമാക്കിയത്.റിലീസ് ചെയ്ത ആദ്യദിനം 100 കോടി ക്ലബ്ബിൽ ഇടംപിടിച്ച ചിത്രത്തിന്റെ ആകെ ബോക്സോഫീസ് കളക്ഷൻ1,050.3 കോടി രൂപയാണ്. ഈ അടുത്ത കാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണിത്.
ആക്ഷന് പ്രധാന്യം നൽകി കൊണ്ട് സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാറൂഖ് ഖാനോടൊപ്പം സൽമാൻ ഖാനും എത്തിയിരുന്നു. ഇവരുടെ കോമ്പോ തിയറ്ററുകളിൽ വൻ കൈയടി നേടിയിരുന്നു. താരങ്ങളുടെ ട്രെയിനിലെ ഫൈറ്റ് രംഗങ്ങൾക്കും മികച്ച അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ആ രംഗത്തിനെതിരെ കോപ്പിയടി ആരോപണം ഉയർന്നിരിക്കുകയാണ്. 'ജാക്കി ചാൻ അഡ്വെഞ്ചർ' എന്ന അനിമേറ്റഡ് സീരീസിലെ രംഗത്തോടുള്ള സാമ്യം ചൂണ്ടിക്കാട്ടിയാണ് കോപ്പിയടി ആരോപണം ഉയർന്നിരിക്കുന്നത്. ഇത് പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്.
നാല് വർഷത്തിന് ശേഷം പുറത്തുവന്ന ഷാറൂഖ് ഖാൻ ചിത്രമാണ് പത്താൻ. 'സീറോ'യുടെ പരാജയത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന ഷാറൂഖ് ഖാൻ പത്താന്റെ വിജയത്തോടെ വീണ്ടും ബോളിവുഡിൽ സജീവമായിട്ടുണ്ട്. 'ജവാൻ'ആണ് ഇനി റിലീസ് ചെയ്യാനുള്ള ഷാറൂഖ് ചിത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.