ഇന്ത്യൻ സിനിമാ ലോകത്ത് അടുത്തിടെ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ഷാറൂഖ് ഖാന്റെ പത്താൻ. ജനവുവരി 25 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ആദ്യദിവസം തന്നെ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു. 225 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഗ്രോസ് 1000 കോടിയിലേറെയാണ്. തിയറ്ററുകളിൽ വൻ ചലനം സൃഷ്ടിച്ച ചിത്രം ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടി.
അഞ്ച് വർഷത്തിന് ശേഷം പുറത്ത് ഇറങ്ങിയ എസ്. ആർ.കെ ചിത്രമായിരുന്നു പത്താൻ. ഏകദേശം 200 കോടി രൂപയാണ് നടന് പ്രതിഫലമായി ലഭിച്ചത്. ബോളിവുഡ് ഹങ്കാമയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ ലാഭവിഹിതം ഉൾപ്പെടെയാണിതെന്നാണ് പുറത്തു വരുന്ന വിവരം.
പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം, നടന് പ്രതിഫലം മുൻകൂട്ടി നിശ്ചയിക്കപ്പെട്ടിരുന്നില്ല. ചിത്രത്തിന് ലഭിക്കുന്ന ആകെ ലാഭത്തിന്‍റെ 60 ശതമാനം നൽകുമെന്നായിരുന്നു കരാർ. 657.85 കോടി രൂപയാണ് പത്താൻ ഇന്ത്യയിൽ നിന്ന് നേടിയ ഗ്രോസ് കളക്ഷൻ. വിദേശത്തു നിന്ന് 392.55 കോടിയും നേടി. ആകെ 1050.40 കോടി രൂപയാണ് പത്താൻ തിയറ്ററുകളിൽ നിന്ന് സ്വന്തമാക്കിയത്. കൂടാതെ സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ് എന്നിവയിലൂടെ 150 കോടിയും നേടിയിരുന്നു. 30 കോടിരൂപയാണ് പത്താന്റെ മ്യൂസിക് റൈറ്റ്.
സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത പത്താനിൽ ഷാറൂഖ് ഖാനോടൊപ്പം ദീപിക പദുകോൺ, ജോൺ എബ്രഹാമും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ഷാറൂഖിനെ പോലെ ജോണിന്റെ വില്ലൻ കഥാപാത്രവും കൈയടി നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.