സുഹാനയും അബ്രാമുമായി കാറിൽ ഷാരൂഖ് ഖാൻ; വൈറലായി ചിത്രങ്ങൾ

മുംബൈ: ഷൂട്ടിങ് തിരക്കുകൾ കഴിഞ്ഞ് തിരിച്ചെത്തിയ ഷാരൂഖ് ഖാൻ മക്കളോടൊപ്പം പുറത്തിറങ്ങിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ. മക്കളായ അബ്രാമും സുഹനായോടുമൊപ്പമാണ് താരം പുറത്തിറങ്ങിയത്. മക്കൾ രണ്ടുപേരോടൊപ്പം കാറിൽ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയ ആഘോഷിക്കുന്നത്.

'പത്താൻ' എന്ന ചിത്രത്തിന്റെ സ്പെയിനിലെ ഷൂട്ടിങ് കഴിഞ്ഞ് കഴിഞ്ഞദിവസമാണ് ഷാരൂഖ് മടങ്ങിവന്നത്. ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് ഷാരൂഖിന്റെ പുതിയ ചിത്രം പത്താനിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതിപ്പിക്കുന്നത്. നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ഷാരൂഖ് ഖാൻ ചിത്രം കൂടിയാണ് 'പത്താൻ'. 


Tags:    
News Summary - Shah Rukh Khan Steps Out In Mumbai With Kids Suhana And AbRam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.