ലോകം കണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. ജൂലൈ 12 നായിരുന്നു പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്. മാർച്ച് മാസത്തിലായിരുന്നു ആഘോഷങ്ങൾ ആരംഭിച്ചത്. വിവാഹത്തിന് മുന്നോടിയായി ജാം നഗറിൽ അംബാനി കുടുംബം പ്രീവെഡ്ഡിങ് സംഘടിപ്പിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് വധുവരന്മാർക്ക് ലഭിച്ച സമ്മനങ്ങളെക്കുറിച്ചാണ്. കോടികൾ വിലയേറിയ സമ്മാനങ്ങളാണ് അതിഥികളിൽ നിന്ന് ആനന്ദിനും രാധികക്കും കിട്ടിയതെന്നാണ് മീഡിയ റിപ്പോർട്ടുകൾ.
ആനന്ദിന്റെ മാതാപിതാക്കളായ മുകേഷ് അംബാനിയും നിത അംബാനിയും ഒരു ലക്ഷ്വറി വസതിയാണ് വിവാഹസമ്മാനമായി നൽകിയത് . 10മുറികളുള്ള വസതിക്ക് ഏകദേശം 640 കോടി വിലയെന്നാണ് ഡെക്കാൻ ഹെറാൾഡിന്റെ റിപ്പോർട്ട്.പാം ജുമൈറയിലെ വസതിയോട് ചേർന്ന് പ്രൈവറ്റ് ബീച്ചും ഉണ്ട്. കൂടാതെ 5.42 കോടി വിലമതിക്കുന്ന ബെൻലി കോൺഡിനെന്റൽ ജിടിസി സ്പീഡ് കാറും 21.7 കോടിയുടെ ഡയമണ്ട് ചോക്കര്‍, ഡയമണ്ട് ബ്രൂച്ച് പേള്‍, വജ്രം കൊണ്ട് നിര്‍മ്മിച്ച 108 കോടിയുടെ ചോക്കര്‍ ആഭരണങ്ങളും ഇവര്‍ സമ്മാനിച്ചിട്ടുണ്ട്.
മുകേഷ് അംബാനിയുടെ അടുത്ത സുഹൃത്താണ് നടൻ ഷാറൂഖ് ഖാൻ. ആനന്ദ്- രാധിക വിവാഹത്തിനോട് അനുബന്ധിച്ചുള്ള എല്ലാ ചടങ്ങുകളിലും കിങ് ഖാൻ കുടുംബസമേതം പങ്കെടുത്തിരുന്നു. ഫ്രാൻസിലെ ഒരു ആഡംബര അപ്പാർട്ട്മെന്റാണ് ആനന്ദിനും രാധികക്കും വിവാഹസമ്മാനമായി നൽകിയത്. 40 കോടിയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോർട്ട്. 30 കോടി വിലയുള്ള മരതക കല്ല് പതിപ്പിച്ച ആഭരണങ്ങളാണ് നടൻ അമിതാഭ് ബച്ചനും കുടുംബവും നൽകിയത്.
മേഴ്സിഡെസന്റെ ആഡംബര കാറാണ് താരദമ്പതികളായ ആലിയ ഭട്ടിന്റെയും രൺബീറിന്റെയും വിവാഹസമ്മാനം. റോൾസ് റോയ്സ് കാറാണ് ദീപിക പദുകോണും രൺവീർ സങ്ങും ആനന്ദിനും രാധികക്കും നൽകിയത്. സൽമാൻ ഖാൻ വിവാഹ സമ്മാനമായി കിയത് 15 കോടി വിലവരുന്ന സ്പോർട്സ് ബൈക്കാണെന്നാണ് റിപ്പോർട്ട്.
60 ലക്ഷം വിലവരുന്ന ഒരു സ്വർണ്ണ പേനയാണ് നടൻ അക്ഷയ് കുമാർ താരദമ്പതികൾക്ക് സമ്മാനിച്ചത്. വിവാഹത്തിന് അക്ഷയ് കുമാർ പങ്കെടുത്തിരുന്നില്ല. വിവാഹശേഷം അംബാനി കുടുംബം സംഘടിപ്പിച്ച വിരുന്നിലാണ് ഭാര്യ ട്വിങ്കിൾ ഖന്നക്കൊപ്പം അക്ഷയ്കുമാർ എത്തിയത്.
ബോളിവുഡ് താരദമ്പതികളായ സിദ്ധാർഥ് മല്‍ഹോത്രയും കിയാരയും ആനന്ദിനും രാധികക്കും സമ്മാനിച്ചത് കൈകൊണ്ട് നിർമ്മിച്ച ഒരു ഷാൾ ആണ്. ഏകദേശം 25 ലക്ഷമാണ് ഇതിന്റെ വിലയെന്നാണ് മീഡിയ റിപ്പോർട്ടുകൾ. കത്രീന കൈഫും വിക്കി കൗശലും സമ്മാനിച്ചത് 19 ലക്ഷം വിലമതിക്കുന്ന സ്വര്‍ണ മാല ആണ്.
ആമസോണിന്റെ സി.ഇ.ഒ ജെഫ് ബെസോസ് 11.50 കോടി രൂപയുടെ ബുഗാട്ടി കാര്‍ ആണ് സമ്മാനിച്ചത് എന്നാണ് വിവരം. ഹോളിവുഡ്-ഡബ്ല്യൂ.ഡബ്ല്യൂ.ഇ താരമായ ജോണ്‍ സീനയുടെ വിവാഹസമ്മാനം മൂന്ന് കോടിയുടെ ലംബോര്‍ഗിനിയാണ്. ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗിന്റെ സമ്മാനം 300 കോടിയുടെ പ്രൈവറ്റ് ജെറ്റ് ആണെന്നാണ് റിപ്പോർട്ട്. ബില്‍ ഗേറ്റ്‌സ് 9 കോടി വിലമതിക്കുന്ന ഡയമണ്ട് മോതിരവും 180 കോടിയുടെ ആഡംബര ചെറുകപ്പലുമാണ് ആനന്ദ് അംബാനിക്കും രാധികക്കും വിവാഹസമ്മാനമായി നല്‍കിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.