തിയറ്ററുകളിൽ മാത്രമല്ല ഒ.ടി.ടിയിലും പത്താന്റെ വരവ് പ്രേക്ഷകർ ആഘോഷമാക്കിയിട്ടുണ്ട്. മാർച്ച് 22നാണ് ചിത്രം പ്രൈമിൽ പ്രദർശനത്തിനെത്തിയത്. ഒ.ടി.ടിയിൽ സ്ട്രീമിങ് ആരംഭിച്ചതോടെ പത്താൻ വീണ്ടും ട്രെൻഡിങ്ങിൽ ഇടംപിടിച്ചിട്ടുണ്ട്.
വിവാദങ്ങളുടെ അകമ്പടിയോടെയാണ് പത്താൻ തിയറ്ററുകളിൽ എത്തിയത്. ചിത്രത്തിലെ ചില രംഗങ്ങൾ തിയറ്ററിൽ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാൽ ഡിലീറ്റ് രംഗങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് പത്താൻ പ്രൈമിൽ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ഇതിൽ പ്രശംസിച്ച് ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. കൂടാതെ തിയറ്ററിൽ നിന്ന് ഇവ നീക്കം ചെയ്തതിൽ വിമർശനവുമുണ്ട്. എന്തിനാണ് രംഗങ്ങൾ തിയറ്ററിൽ നിന്ന് ഒഴിവാക്കിയതെന്നാണ് ആരാധകർ ചോദിക്കുന്നത്.
സിനിമ റിലീസ് ചെയ്ത് 50 ദിവസങ്ങൾക്ക് ശേഷമാണ് പത്താൻ ഒ.ടി.ടിയിൽ എത്തുന്നത്. 2023 ജനുവരി 25 ന് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്. ആദ്യദിവസം തന്നെ 100 കോടി ക്ലബ്ബിൽ പത്താൻ ഇടംപിടിച്ചിരുന്നു. 1046 കോടി രൂപയാണ് ചിത്രത്തിന്റെ ആകെ കളക്ഷൻ. ഇന്ത്യയിൽ നിന്ന് 655 കോടിയാണ് പത്താൻ നേടിയത്.
അഞ്ച് വർഷത്തിന് ശേഷം പുറത്തിറങ്ങിയ ഷാറൂഖ് ഖാൻ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാർഥ് ആനന്ദാണ് . ദീപിക പദുക്കോണാണ് നായിക. ജോൺ ഏബ്രഹാം, ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് പത്താനിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.