നടൻ ഇടവേള ബാബുവിനൊപ്പമുള്ള പഴയ ടിക് ടോക് വിഡിയോ ട്രോളാക്കി പ്രചരിപ്പിച്ച് തന്നെ മോശക്കാരിയാക്കുന്നുവെന്ന് നടി ശാലിൻ സോയ. വർഷങ്ങൾക്ക് മുമ്പ് ഒരു സിനിമ ചിത്രീകരണത്തിനിടെ ചെയ്ത ടിക് ടോക് വിഡിയോയാണെന്നും കുറെ കാലത്തിന് ശേഷം ഇതുകുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുകയാണെന്നും ശാലിൻ ഫേസ്ബുക്കിൽ കുറിച്ചു. ഇതു സൈബർ ബുള്ളിങ്ങിന്റെ മറ്റൊരു തലമാണെന്നും നടി കൂട്ടിച്ചേർത്തു.
ശാലിൻ സോയയുടെ വാക്കുകൾ ഇങ്ങനെ;
‘ഞാൻ എന്താണ് പറയേണ്ടത് ? വർഷങ്ങൾക്കു മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനിടയിൽ ചെയ്ത ടിക് ടോക് വിഡിയോ ആയിരുന്നു അത്. അന്ന് ഈ പാട്ട് വൈറൽ ആയിരുന്നു. ആ പാട്ടിൽ പേരുള്ള ഇടവേള ബാബുവിന്റെ കൂടെ വിഡിയോ ചെയ്താൽ നന്നായിരിക്കും എന്ന് കരുതിയാണ് ഇതുചെയ്തത്.ഇത്രയും കാലത്തിനുശേഷം ആ പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയു, ഞാൻ എന്താണ് ചെയ്യേണ്ടത്? ഞാൻ അതിനൊരു വിശദീകരണം തന്നാൽ പിന്നെയും ട്രോളുകൾ ഉണ്ടാകില്ലേ. സൈബർ ലോകം ക്രൂരമാണെന്ന് എനിക്കറിയാം. പേരില്ലാത്ത ഈ സൈബർ ഭീഷണിക്കാരാണ് പ്രതിസ്ഥാനത്ത്. ഞാൻ അവരെ വെറുക്കുന്നു.’ ശാലിൻ പറഞ്ഞു.
ഒമർ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ളതാണ് ഈ വിഡിയോ. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുണ്ടായ വിവാദങ്ങൾക്കിടയിൽ ഈ വിഡിയോ സോഷ്യൽ മീഡിയയൽ ട്രോൾ രൂപത്തിൽ വൈറലായി. ഇതോടെയാണ് ശാലിൻ സോയ വിശദീകരണവുമായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.