ചിത്രീകരണത്തിനിടെ സൂപ്പർ താരം അനുചിതമായി ആലിംഗനം ചെയ്തു; അയാളുടെ പെരുമാറ്റം ഞെട്ടിച്ചു

സൂപ്പർ താരത്തിൽ നിന്ന് ദുരനുഭവമുണ്ടയെന്ന് നടിയും ഫാഷൻ ഡിസൈനറുമായ ഷമ സിക്കന്ദർ. പരസ്യത്തിന്റെ ചിത്രീകരണത്തിനിടെയാണ് സൂപ്പർ താരം മോശമായി സ്പർശിച്ചതെന്നും അനുചിതമായി ആലിംഗനം ചെയ്തുവെന്നും നടി അഭിമുഖത്തിൽ പറഞ്ഞു. താൻ നിരവധി ആളുകളോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. ഒത്തിരി സുഹൃത്തുക്കളുമുണ്ട്. എന്നാൽ ആദ്യമായിട്ടാണ് അത്തരമൊരു അനുഭവമെന്നും താരം പറഞ്ഞു.

'തുടക്കത്തിൽ ആലിംഗനം ചെയ്യുന്ന രംഗങ്ങൾ ഉണ്ടായിരുന്നില്ല. പിന്നീടാണ് രംഗത്തെക്കുറിച്ച് പറഞ്ഞത്. ആ നടന്റെ മനസിൽ അങ്ങനെയൊരു ആഗ്രഹം ഉണ്ടായതായി തോന്നുന്നു. ഒന്നിച്ച് അഭിനയിക്കുമ്പോൾ ചില ആളുകളുടെ രീതികൾ നമുക്ക് മനസിലാകും. ചിത്രീകരണത്തിനിടെ എനിക്ക് ആഭരണങ്ങൾ ഇടുന്ന രംഗങ്ങൾ അയാൾ കൂട്ടിച്ചേർത്തു. എന്നെ ആലിംഗനം ചെയ്തു. ആ സ്പർശനം എനിക്ക് അസ്വസ്ഥതയുണ്ടാക്കി.

ഞാൻ ഒട്ടനവധി താരങ്ങൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. എനിക്ക് ഒരുപാട് ആൺസഹൃത്തുക്കളുണ്ട്. പക്ഷെ ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല.  ഈ സംഭവം എന്നെ ശരിക്കും ഞെട്ടിച്ചു. അയാളൊരു സൂപ്പർസ്റ്റാർ ആണ്. എന്തിനായിരുന്നു ഇങ്ങനെ ചെയ്തത്‍?എൻ്റെ ജീവിതത്തിലെ വളരെ ഞെട്ടിക്കുന്ന സംഭവമായിരുന്നു അത്. ഞാൻ അയാളെ ആദ്യമായി കണ്ടപ്പോഴെ, അയാളുടെ മനോഭാവം അസാധാരണമായി തോന്നി. ഇനി എത്ര വലിയ താരമാണെങ്കിലും ഇനിയൊരിക്കലും അയാളോടൊപ്പം അഭിനയിക്കില്ല'- ഷമ  പറഞ്ഞു.

Tags:    
News Summary - Shama Sikander reveals 'a superstar' improvised in ad to hug her inappropriately: 'I was uncomfortable with his touch'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.