ഇന്റർനാഷണൽ ഫാഷൻ വീക്കുകളിൽ സജീവമാണ് ആലിയ ഭട്ട്. പാരീസ് ഫാഷൻ വീക്കിൽ നടി എത്തിയിരുന്നു. ആദ്യമായിട്ടാണ് ആലിയ പാരീസ് ഫാഷൻ വീക്കിൽ എത്തുന്നത്.
പുറത്തു കാണുത് പോലെ അത്ര എളുപ്പമല്ല ഫാഷൻ ഷോകളിൽ പ്രത്യക്ഷപ്പെടുന്നതെന്ന് പറയുകയാണ് ആലിയ.ഹെവി വസ്ത്രങ്ങൾ ധരിച്ച് മണിക്കൂറുകളോളം നിൽക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ബുദ്ധിമുട്ടുണ്ടെന്നും മെറ്റ് ഗാല ഫാഷൻ വീക്കിലെത്തിയപ്പോഴുണ്ടായ അനുഭവം വ്യക്തമാക്കി കൊണ്ട് പറഞ്ഞു. കപിൽ ശർമ അവതരിപ്പിക്കുന്ന ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ആറ് മണിക്കൂറോളം വാഷ് റൂമിൽ പോകാൻ കഴിഞ്ഞില്ലെന്നാണ് ആലിയ പറയുന്നത്. ആലിയയുടെ മെറ്റ്ഗാല ചിത്രത്തിന് ചുവടെ ഒരു ആരാധകൻ കുറിച്ചകമന്റ് വായിക്കുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
സബ്യസാചി മുഖർജി രൂപകല്പന ചെയ്ത 23 അടി നീളമുള്ള സാരിലാണ് ആലിയ മെറ്റ്ഗാലയിൽ തിളങ്ങിയത്. ഇതിൽ മരതക കല്ലുകളും പതിച്ചിരുന്നു. ആലിയയയുടെ സാരി ലുക്ക് അന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
പാരീസ് ഫാഷൻ വീക്കിൽ ബ്യൂട്ടി ബ്രാൻഡായ ലോറിയൽ പാരീസിനെ പ്രതിനിധീകരിച്ചാണ് ആലിയ എത്തിയത്.സെലിബ്രിറ്റി ഫാഷൻ ഡിസൈനർ ഗൗരവ് ഗുപ്ത രൂപകൽപ്പന അതിമനോഹരമായ മെറ്റാലിക് സിൽവർ ബസ്റ്റിയർ ആയിരുന്നു നടിയുടെ വേഷം.റാംപിൽ നടക്കുന്ന ആലിയയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറാലാണ്.
പാരീസ് ഫാഷൻ വീക്കിൽ എത്തുന്നതിനെക്കുറിച്ച് ആലിയ മുമ്പ് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. 'ആദ്യമായി ചെയ്യുന്ന എന്തും ഏറെ പ്രത്യേകതയുള്ളതാണ്.കൂടാതെ റാംപിൽ നടക്കുന്നതിനെ ഞാൻ വളരെ ആദരവോടെ നോക്കി കാണുന്നു. ആത്മവിശ്വാസവും കരുത്തുമുള്ള, പ്രചോദിപ്പിക്കുന്ന സ്ത്രീകൾക്കൊപ്പം വേദി പങ്കിടുന്നതിൽ ഞാൻ അഭിമാനിക്കുന്നു'- എന്നാണ് ആലിയ പറഞ്ഞത്.
വാസൻ ബാല- വേദാംഗ് റെയ്‌ന എന്നിവർ സംവിധാനം ചെയ്ത ജിഗ്രയാണ് ആലിയയുടെ ഏറ്റവും പുതിയ ചിത്രം. സഹോദരനെ ജയിലിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന ഒരു സഹോദരിയുടെ അചഞ്ചലമായ ദൃഢനിശ്ചയത്തിൻ്റെ കഥയാണ് ചിത്രം പറയുന്നത്. ഒക്ടോബർ 11ന് ചിത്രം തിയറ്ററുകളിൽ എത്തും. ആൽഫ, സഞ്ജയ് ലീല ബൻസാലിയുടെ ലവ് & വാർ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്ന നടിയുടെ മറ്റു ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.