ദുബൈ: മാതാവായ സന്തോഷം പങ്കുവെച്ച് നടി ഷംന കാസിം. ചൊവ്വാഴ്ച രാവിലെ ദുബൈയിലെ ആശുപത്രിയിലായിരുന്നു ആൺകുഞ്ഞിന് ജന്മം നൽകിയത്. ആദ്യത്തെ കൺമണിക്ക് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്റെ പേരാണ് നൽകിയിരിക്കുന്നത്. വിവാഹ ശേഷം ഭർത്താവും ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്ഥാപകനുമായ ഡോ. ഷാനിദ് ആസിഫലിക്കൊപ്പം ദുബൈയിലാണ് താമസം. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഇവരുടെ വിവാഹം. അമ്മയാകാൻ പോകുന്ന വിവരം ഡിസംബറിൽ ഷംന ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന അഭിനയരംഗത്തെത്തിയത്. കോളജ് കുമാരന്‍, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടന്‍ േവ്ലാഗ്, മധുര രാജ, ദൃശ്യം 2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ്. നാനിയും കീര്‍ത്തി സുരേഷും പ്രധാനകഥാപാത്രങ്ങളായെത്തിയ ദസറയാണ് റിലീസ് ചെയ്ത അവസാനത്തെ ചിത്രം. മാര്‍ച്ച് 30ന് തിയറ്ററുകളിലെത്തിയ ചിത്രം ബോക്‌സ്ഓഫിസില്‍നിന്ന് ഇതുവരെ 100 കോടിയോളം നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.