വിവാഹ ബന്ധം വേർപിരിയുമ്പോൾ ഭാര്യക്ക് എന്തിന് കാശ് കൊടുക്കണം! സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശവും തെറ്റ് - ഷൈന്‍ ടോം

സ്ത്രീധനം തെറ്റാണെങ്കില്‍ ജീവനാംശം കൊടുക്കുന്നതും തെറ്റാണെന്ന് നടൻ ഷൈന്‍ ടോം ചാക്കോ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്ത്രീധനം പോലെയൊരു കാര്യമാണ് ജീവനാംശമെന്നും സമത്വം എല്ലായിടത്തും ഒരുപോലെ ആയിരിക്കണമെന്നും നടൻ വ്യക്തമാക്കി. ജോലിയില്ലാത്തവർക്ക് കൊടുക്കാം, എന്നാൽ ജോലിയുള്ളവർക്കും ജീവനാംശം കോടതി കൊടുക്കാൻ പറയുമെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു.

'സ്ത്രീധനം കൊടുക്കാൻ ഇഷ്ടമുള്ളവർക്ക് കൊടുക്കാം, ഇഷ്ടമില്ലാത്തവർക്ക് കൊടുക്കാതിരിക്കാം. ബന്ധം വേർപിരിയുന്ന സമയത്ത് ഭാര്യക്ക് എന്തിനാണ് കാശ് കൊടുക്കുന്നത്. സ്ത്രീധനം പോലെ തന്നെയുള്ള ഒരു കാര്യമല്ലേ ? കല്യാണത്തിന്റെ സമയത്ത് ഭര്‍ത്താവിന് കൊടുക്കണം, പിന്നെ ഭര്‍ത്താവ് തിരിച്ച് ഇങ്ങോട്ട് കൊടുക്കണം. അത് കോടതി തീരുമാനിക്കും.

 വിവാഹ ബന്ധം വേര്‍പിരിയുമ്പോൾ എന്തിനാണ്  ഭാര്യക്ക് കാശ് കൊടുക്കുന്നത്? അതല്ലേ വിവാഹത്തിന് മുമ്പും കൊടുക്കുന്നത്. തുല്യത എന്ന് പറഞ്ഞാല്‍ എല്ലായിടത്തും ഒരുപോലെ ആയിരിക്കണ്ടേ? ഞാനും കൊടുത്തിട്ടുണ്ട്. ജോലി ഇല്ലാത്തവര്‍ ആണെങ്കില്‍ ഓകെ, ജോലി ഉള്ളവര്‍ ആണെങ്കിലും കോടതി കാശ് കൊടുക്കാന്‍ പറയും. നിയമപരമായി കൊടുക്കണം. എന്തിന് കൊടുക്കണം. രണ്ടുപേരും തുല്യര്‍ അല്ലേ? രണ്ടുപേരും ജീവിതം വേര്‍പിരിയുന്നു, തന്നെ കെട്ടണമെന്ന് പറഞ്ഞ് ഒരാള്‍ ഒരാള്‍ക്ക് എന്തിന് കാശ് കൊടുക്കണം? തിരിച്ച് എന്നെ വേര്‍പിരിയണം എന്ന് പറഞ്ഞ് എന്തിന് കാശ് കൊടുക്കണം. ഇതു രണ്ടും ഇല്ലാതാകണം- ഷൈൻ പറഞ്ഞു.

Tags:    
News Summary - Shine Tom Chacko About His View On Dowry system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.