എന്റെ പെരുമാറ്റത്തിൽ മാറ്റം വരാൻ കാരണം വൈറസിന്റെ ആക്ടിവിറ്റി -ഷൈൻ ടോം ചാക്കോ

ടൻ ഷൈൻ ടോം ചാക്കോയുടെ അഭിമുഖങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാവാറുണ്ട്. അഭിമുഖങ്ങളിലെ നടന്റെ പെരുമാറ്റം പലപ്പോഴും വലിയ വിമർശനം സൃഷ്ടിക്കാറുണ്ട്. എന്നാൽ തന്റെ സ്വഭാവവ്യത്യാസനത്തിന് കാരണം കൊറോണ വൈറസാണെന്നാണ് ഷൈൻ പറയുന്നത്. 

‘കൊറോണ വന്നതിന് ശേഷമാണല്ലോ ഇതൊക്കെ പ്രശ്‌നമായത്. ഇതൊക്കെ വൈറസിന്റെ ഓരോരോ ആക്ടിവിറ്റികളാണെന്നാണ് എനിക്ക് തോന്നുന്നത്. നമ്മുടെ അന്തരീക്ഷത്തിൽ ഈ വൈറസുണ്ട്. അത് നമ്മുടെ ഉളളിലെത്തുമ്പോൾ സ്വഭാവത്തിലും മാറ്റമുണ്ടാകും- ഷൈൻ മനോരമ ഓൺലൈനോട് പറഞ്ഞു.

 ദസ്റയാണ് ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രം. നാനിയുടെ വില്ലനായിട്ടാണ് ഷൈൻ എത്തിയത്. കീർത്തി സുരേഷാണ് നായിക. അടി,  കൊറോണ  പേപ്പേഴ്സ് എന്നിവയാണ്   റിലീസിനൊരുങ്ങുന്ന  ചിത്രങ്ങൾ.

Tags:    
News Summary - Shine Tom Chacko Opens About His Character changing Reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.