ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സംഭവമാണ് മയക്കു മരുന്ന് കേസിൽ മകൻ അറസ്റ്റിലായതെന്ന് നടൻ ഷൈൻ ടോം ചാക്കോയുടെ അമ്മ. മാധ്യമങ്ങളിലൂടെയാണ് മകന്റെ അറസ്റ്റിനെക്കുറിച്ച് അറിഞ്ഞതെന്നും എല്ലാ ദിവസവും ജയിലിൽ കാണാൻ പോകുമായിരുന്നെന്നും അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
' ഇതിഹാസ എന്ന സിനിമക്ക് ശേഷമുണ്ടായ മയക്കു മരുന്ന് കേസ് എപ്പോഴും ദുഃഖകരമായ കാര്യമാണ്. ആ വേദന മരണംവരെയുണ്ടാകും. ഇപ്പോഴും കോടതിയിൽ നടക്കുന്ന കേസാണ്. അതിനാൽ തന്നെ കൂടുതൽ സംസാരിക്കാൻ കഴിയില്ല. മാധ്യമങ്ങളിലൂടെയാണ് മകന്റെ അറസ്റ്റ് അറിഞ്ഞത്. പൊലീസുകാർ ഞങ്ങളെ വിളിച്ചു പറയുക പോലും ചെയ്തില്ല. ഞങ്ങളുടെ കുടുംബത്തിനുണ്ടായ വലിയൊരു സങ്കടമാണത്.
അന്ന് എല്ലാ ദിവസവും സബ്ജയിലിൽ മകനെ കാണാൻ പോകുമായിരുന്നു. ഒരാളെ കൊന്നിട്ടു വന്നാലും ചിലപ്പോൾ ജാമ്യം കിട്ടും, എന്നാൽ ഇങ്ങനെയുള്ള കേസിന് ജാമ്യം കിട്ടില്ലെന്നാണ് അന്ന് വക്കീൽ പറഞ്ഞത്. ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് അന്ന് ജാമ്യം കിട്ടി പുറത്തുവന്നത് - ഷൈൻ ടോം ചാക്കോയുടെ അമ്മ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.