സിനിമയിൽ പ്രതിഫലത്തിന്റെ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്ന് നടൻ ഷൈൻ ടോം ചാക്കോ. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് പ്രതിഫലമായി 100 കോടി വാങ്ങുമ്പോൾ ലേഡി സൂപ്പർസ്റ്റാർ വിശേഷണമുള്ള നയൻതാരക്ക് അത്രയും പ്രതിഫലമില്ലല്ലോ എന്നുള്ള അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി.
'സൂപ്പർതാരം എന്ന് വിളിക്കുന്ന എല്ലാവർക്കും വിജയ് യുടെ സാലറി ലഭിക്കുമോ. അങ്ങനെയാണെങ്കിൽ മമ്മൂട്ടിക്കും മോഹൻലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്. കമൽ ഹാസനോ? അവരെക്കാൾ നല്ലനടൻ ആണോ വിജയ്? അല്ലല്ലോ. ഉയർന്ന പ്രതിഫലം കിട്ടാൻ നല്ല നടൻ ആകണമെന്നോന്നുമില്ല. അത് ആണാവണം പെണ്ണാവണം എന്നുമില്ല. മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ'- ഷൈൻ ടോം ചാക്കോ പറഞ്ഞു.
ഡാൻസ് പാർട്ടിയാണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ഷൈൻ ടോം ചാക്കോയുടെ ചിത്രം. എന്നാൽ പ്രതീക്ഷിച്ചത് പോലെ ചിത്രം വിജയം നേടാനായില്ല. അയ്യര്‍ കണ്ട ദുബായ്, ആറാം തിരുകല്‍പ്പന, ദേവര, പാരഡൈസ് സര്‍ക്കസ് എന്നിവയാണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.