പത്താൻ വിവാദത്തിൽ ഭയപ്പെട്ടിരുന്നില്ല, കാവി നിറം തെരഞ്ഞെടുക്കാനുള്ള കാരണം ഇതാണ്; മറ്റൊന്നും ചിന്തിച്ചില്ല- സംവിധായകൻ

വിവാദങ്ങളുടെ അകമ്പടിയോടെയാണ് ഷാറൂഖ് ഖാന്റെ പത്താൻ തിയറ്ററുകളിൽ എത്തിയത്. സിനിമയിലെ ഗാനമായ ബേഷരം രംഗ് റിലീസ് ചെയ്തതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ആരംഭിച്ചത്. സ്പെയിനിൽ ചിത്രീകരിച്ച ഗാനരംഗത്തിൽ അതീവ ഗ്ലാമറസായിട്ടാണ് നടി ദീപിക പദുകോൺ എത്തിയത്. പാട്ടിൽ കാവി നിറത്തിലുള്ള ബിക്കിനിൽ എത്തിയിരുന്നു. അതു വലിയ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. പത്താന്റെ പേരിൽ നടൻ ഷാറൂഖ് ഖാന് നേരെ വധഭീഷണിയും  ഉയർന്നിരുന്നു.

എന്നാൽ പത്താൻ വിവാദങ്ങൾ തങ്ങളെ ഭയപ്പെടുത്തിയിരുന്നില്ലെന്ന് സംവിധായകൻ സിദ്ധാർഥ് ആനന്ദ്. സിനിമ പുറത്ത് ഇറങ്ങുന്നതോടെ പ്രേക്ഷകരിലുണ്ടായ തെറ്റിദ്ധാരണ മാറുമെന്ന് ഉറപ്പായിരുന്നെന്നും ന്യൂസ്18 ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'പത്താനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഞങ്ങൾ ഭയപ്പെട്ടിരുന്നില്ല. കാരണം ആക്ഷേപകരമായ ഒന്നും തന്നെ സിനിമയിൽ ഇല്ലായിരുന്നു. സ്പെയിൽ വെച്ചാണ് ദീപികയുടെ വസ്ത്രം തെരഞ്ഞെടുത്തത്. ആ വസ്ത്രത്തിനെ കുറിച്ച് അധികമൊന്നും ചിന്തിച്ചിരുന്നില്ല. നല്ല സൂര്യപ്രകാശമുള്ള സമയമായിരുന്നു. പച്ച നിറത്തിലുള്ള പുല്ലിനും നീല നിറത്തിലുള്ള വെള്ളത്തിനുമൊപ്പം ഓറഞ്ച് നിറം യോജിച്ചിരുന്നു- സിദ്ധാർഥ് ആനന്ദ് പറഞ്ഞു.

Tags:    
News Summary - Siddharth Anand reveals Pathaan wasn't 'scared' after boycott calls

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.