ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസവും ബി.സി.സി.ഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നതായി സംസാരമുണ്ട്. ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ 'ദാദ'യുടെ വേഷത്തിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
ഗാംഗുലിയോ ഋത്വികോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ അഥവാ ഋത്വിക് തൻെറ വേഷമിടുകയാണെങ്കിൽ ഒരു കാര്യം ചെയ്യണമെന്നാണ് ഗാംഗുലി പറയുന്നത്. ആദ്യം അദ്ദേഹം എൻെറപോലെ ശരീരം രൂപാന്തരപ്പെടുത്തട്ടെയെന്നാണ് ഗാംഗുലിക്ക് നൽകാനുള്ള ഉപദേശം. 'നോ ഫിൽട്ടർ നേഹ' എന്ന അഭിമുഖ പരിപാടിയിൽ നടി നേഹ ധൂപിയയോടാണ് ഗാംഗുലിയുടെ പ്രതികരണം.
പരിപാടിയുടെ ഏറ്റവും പുതിയ എപിസോഡിൽ നേഹയാണ് വിഷയം എടുത്തിട്ടത്. ഗാംഗുലിയുടെ ജീവിതം മുൻനിർത്തി ബയോപിക് എടുക്കുകയാണെങ്കിൽ ആര് നായകനാകുമെന്നായിരുന്നു ചോദ്യം. ഗാംഗുലി ഏറെ നേരം ആലോചിച്ചു. അപ്പോൾ നേഹ തന്നെയാണ് ഋത്വിക് നായകനായെത്തിയാൽ അടിപൊളിയാകുമെന്ന് പറഞ്ഞത്. ആ സമയത്തായിരുന്നു ഗാംഗുലിയുടെ തമാശ കലർന്ന മറുപടി.
സെപ്റ്റംബർ 19ന് ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൻെറ ഭാഗമായി യു.എ.ഇയിലാണ് ഗാംഗുലിയിപ്പോൾ. സൂപ്പർ ഹിറ്റ് ആക്ഷൻ ചിത്രം 'വാർ' ആണ് ഋത്വിക്കിേൻറതായി അവസാനം പുറത്തു വന്ന പടം. രാകേഷ് റോഷൻ സംവിധാനം ചെയ്യുന്ന സൂപ്പർ ഹീറോ ചിത്രം ക്രിഷ്-4 ലാണ് ഇനി താരത്തെ കാണാനാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.