പിതാവിന്റെ രണ്ടാം വിവാഹം ആഘോഷമാക്കി പ്രമുഖ ടെലിവിഷൻ താരം സുമ്പുൽ തൗഖീർ ഖാൻ. സഹോദരി സാനിയക്കും പിതാവ് തൗഖീർ ഖാനുമൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടാണ് വിവാഹം കഴിഞ്ഞ വിവരം ആരാധകരുമായി പങ്കുവെച്ചത്. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും വേണമെന്നും സുമ്പുൽ ചിത്രത്തിനോടൊപ്പം കുറിച്ചു.
മൈലാഞ്ചി ചടങ്ങിലെ ചിത്രങ്ങളും നടി സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരുന്നു. കൊറിയോഗ്രാഫറാണ് സുമ്പുലിന്റെ പിതാവ്.
സുമ്പുൽ തന്നെയാണ് പിതാവിന്റെ വിവാഹത്തെ കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്. ബോംബെ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ രണ്ടു പേർ കടന്നു വരുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.
'ഞാനും സഹോദരി സാനിയയും വളരെ സന്തുഷ്ടരാണ്. കഴിഞ്ഞ കുറെ വർഷമായി പിതാവ് ഞങ്ങളെ പിന്തുണച്ച് ഒപ്പം തന്നെയുണ്ടായിരുന്നു. അദ്ദേഹമാണ് ഞങ്ങളുടെ പ്രചോദനം. ഒരു സഹോദരിയെ കൂടി ഞങ്ങൾക്ക് കിട്ടി'- സുമ്പുൽ ബോംബെ ടൈംസിനേട് പറഞ്ഞു.
വളരെ ചെറുപ്പത്തിൽ തന്നെ സുമ്പുലിനേയും സഹോദരി സാനിയയേയും മാതാവ് ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് പിതാവായിരുന്നു രണ്ട് പെൺമക്കളേയും വളർത്തിയത്. പല അഭിമുഖങ്ങളിലും സുമ്പുൽ ഇക്കാര്യം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.