ആരാധകരുടെ ഇടയിൽ ചർച്ചയായി 'കങ്കുവ'; അമ്പരപ്പിച്ച് സൂര്യ ചിത്രം

സൂര്യയുടെ 42ാം ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ. 'കങ്കുവ' എന്നാണ് പേര്. നിർമാതാക്കളായ സ്റ്റുഡിയോ ഗ്രീൻ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് പേര് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ പേരും പോസ്റ്ററും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട്. ഏറെ കൗതുകം ജനിപ്പിക്കുന്നതരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്.

പ്രഖ്യാപനം മുതൽ സൂര്യയുടെ 42ാമത്തെ ചിത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. പിരിയോഡിക് ത്രീഡി വിഭാഗത്തിൽപ്പെടുന്ന 'കങ്കുവ' ശിവയാണ് ഒരുക്കുന്നത്. 10 ഭാഷകളിലായിട്ടാണ് ചിത്രം എത്തുന്നത്. ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന കങ്കുവയുടെ ഛായാഗ്രഹണം നിർവഹിക്കുന്നത് വെട്രി പളനിസാമിയാണ്. ആദി നാരായണയുടെ തിരക്കഥക്ക് മദൻ കർക്കി സംഭാഷണം ഒരുക്കുന്നു. വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന.സുപ്രീം സുന്ദറാണ് സംഘട്ടനസംവിധാനം.

മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. യു.വി. ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ. ജ്ഞാനവേൽ രാജയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024-ൽ ചിത്രം പുറത്തിറങ്ങുമെന്നാണ് വിവരം. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണ് 'കങ്കുവ'.


Tags:    
News Summary - Suriya 42 Title Revealed! Kanguva viral On social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.