'കങ്കുവ'യിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി സൂര്യ! വിഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

 തെന്നിന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രമാണിത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഗ്ലിംസ് വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സൂര്യയുടെ 48ാം പിറന്നാളിനോടനുബന്ധിച്ചാണ് വിഡിയോ അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്.

ശിവ സംവിധാനം ചെയ്യുന്ന പിരിയേഡിക് ത്രീഡി ചിത്രമാണിത് . 'കങ്കുവാ' എന്ന ഗോത്രസമൂഹത്തിന്റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നതെന്നാണ് പുറത്തു വരുന്ന വിവരം. ഓരോ മുറിവിനും ഓരോ കഥയുണ്ട് എന്ന അടിക്കുറിപ്പോടെയെത്തിയ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പുതിയ വിഡിയോ സമൂഹ മാധ്യമങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. സൂര്യയുടെ ലുക്കിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രണ്ട് മിനിറ്റിലധികം ദൈർഘ്യമുള്ള വിഡിയോയിൽ, ഒരു സൈന്യത്തെ യുദ്ധത്തിലേക്ക് നയിക്കുന്ന പോരാളിയായാണ് സൂര്യയെ കാണുന്നത്.  മുടി നീട്ടി വളർത്തി ഇതുവരെ കാണാത്ത ലുക്കിലാണ്  നടൻ പ്രത്യക്ഷപ്പെടുന്നത്.

പത്ത് ഭാഷകളിലായി എത്തുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക.ദേവി ശ്രീ പ്രസാദ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രഹണം പളനി സ്വാമി. ആദി നാരായണയുടെ തിരക്കഥക്ക് മദൻ കർക്കി സംഭാഷണമെഴുതുന്നത്.

രജനീകാന്ത് നായകനായ അണ്ണാത്തെയ്ക്ക് ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Full View


Tags:    
News Summary - Suriya's Movie Kanguva first glimpse Out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.