ഇന്ത്യൻ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിത പറഞ്ഞ ചിത്രമായ 'എം.എസ്. ധോണി: ദി അൺടോൾഡ് സ്റ്റോറി' വീണ്ടും പ്രദർശനത്തിന് എത്തുന്നു. 2016 സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം 7 വർഷത്തിന് ശേഷമാണ് വീണ്ടും റി- റിലീസ് ചെയ്യുന്നത്. മെയ് 12 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സ്റ്റാർ സ്റ്റുഡിയോസാണ് ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
നീരജ് പാണ്ഡെ സംവിധാനം ചെയ്ത 'എം.എസ്. ധോണി: ദി അൺടോൾഡ്' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷ ശ്രദ്ധനേടാൻ കഴിഞ്ഞിരുന്നു. മികച്ച കളക്ഷൻ സ്വന്തമാക്കിയിരുന്നു. അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്ത് ധോണിയായി എത്തിയ ചിത്രത്തിൽ കിയാര അദ്വാനി, ദിഷ പഠാണി എന്നിവരായിരുന്നു നായികമാർ.
അരുണ്‍ പാണ്ഡെയും ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. അനുപം ഖേർ, ഭൂമിക ചൗള, എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.