എം.എസ് ധോണിയുടെ ബയോപിക് വീണ്ടും തിയറ്ററുകളിലേക്ക്

ഹേന്ദ്രസിങ് ധോണിയുടെ ബയോപിക് 'എം.എസ് ധോണി: ദി അൺടോൾഡ് സ്റ്റോറി' വീണ്ടും റിലീസിനൊരുങ്ങുന്നു. ധോണിയുടെ 42ാം പിറന്നാളിനോടനുബന്ധിച്ച് ജൂലൈ ഏഴിനാണ് ചിത്രം ഹൈദരാബാദിൽ പ്രദർശിപ്പിക്കുന്നത്. തെലുങ്ക് പതിപ്പാണ് റിലീസ് ചെയ്യുന്നത്.

2016 ൽ നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളിൽ വൻ വിജയമായിരുന്നു. 104 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രം ഏകദേശം 216 കോടിയോളം നേടി. ധോണിയുടെ ബാല്യാകാലം മുതൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി 2011 ൽ വേൾഡ് കപ്പ് നേടിയതുവരെയുള്ള യാത്രയാണ് ചിത്രത്തിലുളളത്.

അന്തരിച്ച നടൻ സുശാന്ത് സിങ് രജ്പുത്തായിരുന്നു ധോണിയായി എത്തിയത്. അനുപം ഖേർ, കിയാര അദ്വാനി, ദിശ പടാനി, ഭൂമിക ചൗള, ക്രാന്തി പ്രകാശ് ജാ, അലോക് പാണ്ഡെ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Tags:    
News Summary - Sushant Singh Rajput’s MS Dhoni to be re-released in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.