മുംബൈ: അപ്രതീക്ഷിതമായിരുന്നു ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുത്തിന്റെ വിയോഗം. സുശാന്ത് വിടപറഞ്ഞ് ഒരു വർഷത്തിലധികമായിട്ടും ലക്ഷക്കണക്കിന് പേരാണ് താരത്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇപ്പോഴും പിന്തുടരുന്നത്. എന്നാൽ, ആരാധകരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പുതുവർഷത്തിൽ സുശാന്തിന്‍റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പ്രത്യക്ഷപ്പട്ട പോസ്റ്റ്. എല്ലാവർക്കു പുതുവർഷ ആശംസകൾ നേർന്നുകൊണ്ടായിരുന്നു പോസ്റ്റ്.
കുറിപ്പ് മുഴുവൻ വായിച്ചുകഴിഞ്ഞതോടെ ആരാധകരുടെ ഞെട്ടലും മാറി. സുശാന്തിന്‍റെ സഹോദരി ശ്വേത സിങ് കിർതിയുടേതായിരുന്നു പോസ്റ്റ്. 'എല്ലാവർക്കും സന്തോഷകരമായ, മികച്ച ഒരു പുതുവർഷം ആശംസിക്കുന്നു. സഹോദരനുവേണ്ടി ശ്വേത സിങ് കിർതിയാണ് എല്ലാവർക്കും ആശംസ നേരുന്നത്' -കുറിപ്പിൽ പറയുന്നു. ശ്വേതയുടെ പോസ്റ്റിന് മറുപടിയും ആശംസകളുമായി നിരവധി ആരാധകരെത്തി. 'ഒരു നിമിഷം ഹൃദയമിടിപ്പ് നിന്നുപോയി' എന്നായിരുന്നു ഒരു ആരാധകന്‍റെ കുറിപ്പ്.
2020 ജൂൺ 14നായിരുന്നു സുശാന്തിന്‍റെ മരണം. ബോളിവുഡിൽ നിരവധി വലിയ സംഭവ വികാസങ്ങൾക്ക് തുടക്കം കുറിച്ചതായിരുന്നു സുശാന്തിന്‍റെ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.