മകൾക്ക് വേണ്ടി അക്ഷയ് കുമാറിന്റെ സെറ്റിൽ നിന്ന് പോയി, കരിയർ അവസാനിക്കുമെന്ന് അറിയാമായിരുന്നു; സുസ്മിത സെൻ

ബോളിവുഡിൽ തിളങ്ങി നിൽക്കുമ്പോഴാണ് നടി സുസ്മിത സെൻ അമ്മയാകുന്നത്. 2000-ലാണ് ആറുമാസം മാത്രം പ്രായമുള്ള  മൂത്തമകൾ റെനിയെ ദത്തെടുക്കുന്നത്. പിന്നീട് വർഷങ്ങൾക്ക് ശേഷം അലീഷയും സുസ്മിതയുടെ ജീവിതത്തിലെത്തി. തുടക്കത്തിൽ കരിയറും കുടുംബവും ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടായിരുന്നുവെന്ന് അടുത്തിടെ നിൽകിയ അഭിമുഖത്തിൽ സുസ്മിത സെൻ പറഞ്ഞിരുന്നു. ഇപ്പോഴിതാ മകൾക്ക് വേണ്ടി കരിയറിൽ വിട്ടുവീഴ്ച ചെയ്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. കൈകുഞ്ഞായ മകൾക്ക് വേണ്ടി അക്ഷയ് കുമാർ സെറ്റിൽ നിന്ന് പോയതിനെ കുറിച്ചാണ് സുസ്മിത പറഞ്ഞത്.

ആറ് മാസം പ്രായമുള്ളപ്പോഴാണ് മുത്ത മകൾ റെനി എന്റെ ജീവിത്തിലേക്ക് വരുന്നത്. ആ സമയത്ത് അവളുടെ ആരോഗ്യം വളരെ മോശമായിരുന്നു. കുഞ്ഞിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു- സുസ്മിത തുടർന്നു.

ഒരിക്കൽ കാനഡയിൽ ഒരു സിനിമയുടെ ചിത്രീകരണത്തിലായിരുന്നു ഞാൻ. കരീന കപൂർ, അക്ഷയ് കുമാർ തുടങ്ങിയവരായിരുന്നു  മറ്റുതാരങ്ങൾ. ആ സമയത്ത് റെനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞാൻ കരിയർ ഗൗരവമായി എടുക്കുന്നില്ലെന്നെന്നുള്ള സംസാരം ഉയർന്നിരുന്ന സമയമായിരുന്നു അത്.

മകളെ കുറിച്ചുള്ള അച്ഛന്റെ ഫോൺ വന്നതിന് പിന്നാലെ മറ്റൊന്നും ആലോചിക്കാതെ മുംബൈയിലേക്ക് പോയി. എന്റെ സിനിമ കരിയർ അവസാനിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ ആ സമയത്ത് അതൊന്നും ഞാൻ കാര്യമായിയെടുത്തില്ല. മുംബൈയിലെത്തി റെനിയെ കണ്ടു. രണ്ടു ദിവസം ആശുപത്രയിൽ മകൾക്കൊപ്പം നിന്നതിന് ശേഷം തിരിച്ച് കാനഡയിലേക്ക് പോയി. അപ്പോഴേക്കും എന്റെ സിനിമ കരിയറിന് വിള്ളലേറ്റിരുന്നു- സുസ്മിത വ്യക്തമാക്കി.

സുസ്മിതയെ പോലെ തന്നെ മക്കളായ റെനീയും അലിഷയും സോഷ്യൽ മീഡിയയിൽ ചർച്ചയാവാറുണ്ട്. മകൾക്കൊപ്പമുള്ള ചിത്രങ്ങളും അവധി ആഘോഷത്തിന്റെ വിശേഷങ്ങളും  സുസ്പമിത പങ്കുവെക്കാറുണ്ട്.

Tags:    
News Summary - Sushmita Sen Opens Up leaving film with Akshay Kumar set for daughter, thought it would be end of her career

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.