ഒരിക്കൽ വ്യക്തമാക്കിയിരുന്നു; വിവാഹ വാർത്തയെക്കുറിച്ച് സുസ്മിത സെൻ

സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിവാഹവാർത്തയിൽ പ്രതികരിച്ച് മുൻ വിശ്വസുന്ദരിയും നടിയുമായ സുസ്മിത സെൻ. വ്യവസായിയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മുന്‍ ചെയര്‍മാൻ ലളിത് മോദിയുമായി നടി പ്രണയത്തിലാണെന്നും ഉടൻ വിവാഹിതയാകുമെന്നുമായിരുന്നു പ്രചരിച്ച  വാർത്ത. താൻ വിവാഹിതയല്ലെന്നും ഒരു തവണ സോഷ്യൽ മീഡിയയിലൂടെ പറയേണ്ടി വന്നെന്നും സുസ്മിത അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'താൻ വിവാഹിതയല്ലെന്ന് ഒരിക്കൽ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിരുന്നു. കാരണം എന്റെ നിശബ്ദത, ഭയമായോ ബലഹീനതയായോ തെറ്റിദ്ധരിക്കപ്പെടുമെന്ന് കരുതി. ഇത്തരം വാർത്തകൾ കണ്ട് ഞാൻ ചിരിക്കുകയാണെന്ന് അറിയിക്കാൻ എനിക്ക് ഒരു പോസ്റ്റ് ഇടേണ്ടി വന്നു. ഞാൻ അത് ചെയ്തു.

എല്ലാ മീമുകളും ഞാൻ ആസ്വദിക്കാറുണ്ട്. എന്നെ ഗോൾഡ് ഡിഗർ എന്ന് വിളിച്ചവർ അറിയാൻ,സ്വർണ്ണം എനിക്ക് ഇഷ്ടമല്ല. വജ്രമാണ് ഇഷ്ടം. എന്തായാലും അത് ജീവിതത്തിലെ ഒരു അനുഭവമായിട്ടാണ് കാണുന്നത്. അത് സംഭവിച്ചു. ഞാൻ ജീവിതത്തിൽ ആരെയെങ്കിലും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ, അവരെ വിവാഹം ചെയ്യുമായിരുന്നു. അത് ഞാൻ ശ്രമിക്കുന്നില്ല. ഒന്നുകിൽ ഞാൻ ചെയ്യും അല്ലെങ്കിൽ ചെയ്യില്ല- സുസ്മിത കൂട്ടിച്ചേർത്തു.

ലളിത് മോദിയുമായുള്ള പ്രണയ വാർത്ത പ്രചരിച്ചതിന് പിന്നാലെ സുസ്മിത തന്റെ നിലപാട് വ്യക്തമാക്കിക്കൊണ്ട് ഇൻസ്റ്റഗ്രാമിൽ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു.'നമുക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം ദയനീയമാണെന്ന് കാണുന്നത് ഹൃദയഭേദകമാണ്. എനിക്ക് അറിയാത്തവർ, ബുദ്ധിജീവികൾ എന്ന് വിളിക്കപ്പെടുന്നവർ, തന്റെ സുഹൃത്തുക്കൾ അല്ലാത്തവർ, ഞാൻ കണ്ടിട്ടില്ലാത്ത പരിചയക്കാരും എന്റെ ജീവിതത്തെ കുറിച്ചുള്ള ആഴത്തിലുള്ള കഥകൾ പങ്കിടുന്നു.'ഗോൾഡ് ഡിഗർ' എല്ലാ വഴികളിലൂടെയും ധനസമ്പാദനം നടത്തുന്നു. ഞാൻ സ്വർണ്ണത്തേക്കാൾ എല്ലായ്‌പ്പോഴും ഇഷ്ടപ്പെടുന്നത് വജ്രങ്ങളാണ്. അത് ഞാൻ എപ്പോഴും വാങ്ങുന്നു.

എന്റെ അഭ്യുദയകാംക്ഷികളുടേയും പ്രിയപ്പെട്ടവരുടേയും സ്നേഹവും പിന്തുണയും ഇനിയും ഞാൻ ഇഷ്ടപ്പെടുന്നു. ദയവായി അറിയുക, നിങ്ങളുടെ സുഷ് പൂർണ്ണമായും സുഖമായിരിക്കുന്നു. കാരണം ഞാൻ ഒരിക്കലും കടമെടുത്ത അംഗീകാരത്തിന്റെയും കരഘോഷത്തിന്റെയും ക്ഷണികമായ വെളിച്ചത്തിൽ ജീവിച്ചിട്ടില്ല' എന്നാണ്  നടി അന്ന് കുറിച്ചത്.

Tags:    
News Summary - Sushmita shares if she was marrying Lalit Modi, reacts to being called 'gold digger'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.