25 വർഷത്തെ ദാമ്പത്യത്തിനൊടുവിൽ ഹോളിവുഡ് നടൻ സിൽവസ്റ്റർ സ്റ്റാലന്റെ ഭാര്യ ജന്നിഫർ ഫ്ലാവിൻ വിവാഹ മോചന കേസ് നൽകി. വെള്ളിയാഴ്ച, ഫ്ലോറിഡയിലെ കോടതിയിലാണ് ജന്നിഫർ വിവാഹമോചന ഹരജി ഫയൽ ചെയ്തത്. സ്റ്റാലന് 76 വയസ്സും ജന്നിഫറിന് 54 വയസ്സുമാണ്. 1997 ലാണ് ഇരുവരും വിവാഹിതരായത്. ജോ സ്കാർലറ്റ് (20), സിസ്‌റ്റൈൻ (24), സോഫിയ (25) എന്നീ മൂന്ന് പെൺമക്കളാണ് ഇരുവർക്കുമുള്ളത്. സ്റ്റാലന് തന്റെ മുൻ വിവാഹത്തിൽ രണ്ട് ആൺമക്കൾ കൂടിയുണ്ട്.
ദമ്പതികൾ ഏതാനും മാസംമുമ്പാണ് 25-ാം വിവാഹ വാർഷികം ആഘോഷിച്ചത്. അന്ന് ഇരുവരും സമൂഹമാധ്യമങ്ങളിൽ പരസ്പരം ആശംസകൾ നേർന്നിരുന്നു. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തിടുക്കപ്പെട്ടുള്ള വിവാഹ മോചന തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. 'ഞാൻ എന്റെ കുടുംബത്തെ സ്നേഹിക്കുന്നു. ഈ പ്രശ്നം സ്വകാര്യമായും സൗഹാർദ്ദപരമായും അവസാനിപ്പിക്കണമെന്നാണ് ആഗ്രഹിക്കുന്നത്'-മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ജന്നിഫർ ഫ്ലാവിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.