മാർച്ച് 23 നായിരുന്നു ബോളിവുഡ് താരം താപ്സി പന്നുവും ബാഡ്മിന്റണ്‍ താരം മാതിയസ് ബോയും വിവാഹിതരായത്. ഉദയ് പൂരിൽവെച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും വളരെ അടുത്ത സഹൃത്തുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. മാധ്യമങ്ങൾക്കും വിവാഹത്തിന് ക്ഷണമില്ലായിരുന്നു. വിവാഹ ചിത്രങ്ങൾ പോലും ഇരുവരും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടില്ല.
ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ് താപ്സി. കൂടാതെ തന്റെ ഭർത്താവിനെ അറിയില്ലെന്ന് പറയുന്നവർക്കും നടി മറുപടി നൽകുന്നുണ്ട്. 'വളരെ കുറച്ച് ആളുകൾ മാത്രമേ ഞങ്ങളുടെ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. വളരെ സ്വകാര്യമായ ചടങ്ങായിരുന്നു. ഞങ്ങളെ നേരിട്ട് അറിയാവുന്നവരെ മാത്രമാണ് ക്ഷണിച്ചത്. വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും ചെയ്തത് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നാണ്- താപ്സി പറഞ്ഞു.
അദ്ദേഹം ആരാണെന്ന് അറിയാത്തവരെക്കുറിച്ച് എനിക്ക് സങ്കടമുണ്ട്. അദ്ദേഹം ക്രിക്കറ്ററോ അല്ലെങ്കിൽ ബിസിനസുകാരനോ അല്ലത്തത് കൊണ്ടല്ലേ നിങ്ങൾക്ക് അറിയാൻ താൽപര്യമില്ലാത്തത് എന്ന് പറയാനും ഞാൻ ആഗ്രഹിക്കുന്നില്ല.ബാഡ്മിന്റണ്‍ ലോകത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ആളുകളിൽ ഒരാളാണ് അദ്ദേഹം. നമ്മുടെ പുരുഷ ബാഡ്മിന്റണ്‍ ഡബിള്‍സ് ഇന്നെത്തി നില്‍ക്കുന്ന അവസ്ഥയുടെ കാരണക്കാരന്‍. അദ്ദേഹത്തെ ഒളിപ്പിച്ചുവെക്കാൻ സാധിക്കില്ല- എഫ്.എമ്മിനോട് പറഞ്ഞു.
ഞാനും അദ്ദേഹവും രണ്ട് വ്യക്തികളാണ്.ഞാന്‍ ഞാനാണ്. അദ്ദേഹം അദ്ദേഹമാണ്. ഞാന്‍ 1.4 ബില്യണ്‍ ആളുകള്‍ക്ക് ഹസീനയാണ്. അദ്ദേഹം ലോകത്തിന് ഒരു ഗംഭീര അത്‌ലീറ്റുമാണ്. ഞാന്‍ അദ്ദേഹത്തിന്റേതല്ല. അദ്ദേഹം എന്റേതുമല്ല. ഞങ്ങളുടെ ബന്ധം ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു ഞങ്ങള്‍'- എന്നാണ് താപ്‌സി വിവാഹത്തെക്കുറിച്ച് പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.