വിവാദചിത്രം 'ദി കേരള സ്റ്റോറി'ക്ക് ശേഷം മാവോയിസ്റ്റ് കഥയുമായി സംവിധായകൻ സുദീപ്തോ സെൻ. കേരള സ്റ്റോറിയുടെ നിർമാതാവ് വിപുൽ ഷായാണ് ചിത്രം നിർമിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് തന്റെ പുതിയ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
'ഇന്ത്യയുടെ അമ്പത് വര്‍ഷത്തെ മാവോയിസ്റ്റ് ചരിത്രത്തെ അടിസ്ഥാനമാക്കിയാകും സിനിമ ഒരുക്കുക. എനിക്ക് ഒരുപാട് സംതൃപ്തി നൽകിയൊരു ചിത്രമായിരുന്നു 'ദി കേരള സ്റ്റോറി'. ചിത്രത്തിന്റെ നിർമാതാവ് വിപുൽ ഷാക്കൊപ്പമാണ് എന്റെ അടുത്ത ചിത്രവും. സിനിമയുമായി ബന്ധപ്പെട്ടുള്ള മറ്റു തയാറെടുപ്പുകൾ അണിയറയിൽ നടക്കുകയാണ്'- അഭിമുഖത്തിൽ സുദീപ്തോ സെൻ പറഞ്ഞു.
തിയറ്റർ പ്രദർശനത്തിന് ശേഷം ഒ.ടി.ടി സ്ട്രീമിങ്ങിന് തയാറെടുക്കുകയാണ് ദി കേരള സ്റ്റോറി.ജൂൺ 23 ന് നെറ്റ്ഫ്ളിക്സിലാണ് സ്ട്രീം ചെയ്യുന്നത്.ചിത്രത്തിന്റെ ട്രെയിലർ പുറത്തു വന്നതിന് പിന്നാലെയായിരുന്നു വിവാദങ്ങൾ ഉയർന്നത്. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലും മികച്ച കളക്ഷൻ നേടാൻ ചിത്രനായി. ഷാറൂഖ് ഖാന്റെ പത്താന് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.