വിവാദ ചിത്രമായ ദ് കേരള സ്റ്റോറിയുടെ നായിക ആദാ ശർമയും സംവിധായകൻ സുദീപ്തോ സെന്നും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതായി റിപ്പോർട്ട്. മുംബൈയിൽ പോകവെയാണ് അപകടമുണ്ടാവുന്നത്. എന്നാൽ ഗുരുതര പരിക്കുകൾ ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഇരുവരും ട്വീറ്റ് ചെയ്തു.
കരിംനഗറിലെ യുവജനസംഗമന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടാകുന്നത്. ആരോഗ്യപ്രശ്നങ്ങൾ കാരണം യാത്ര ചെയ്യാൻ കഴിയില്ലെന്നും പരിപാടിയിൽ പങ്കെടുക്കില്ലെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. ഭയപ്പെടാനൊന്നുമില്ലെന്നും താൻ സുഖമായിരിക്കുന്നുവെന്നും നടി ആദാ ശർമയും ട്വീറ്റ് ചെയ്‍തു.
'ഞാൻ സുഖമായി ഇരിക്കുന്നു. ഞങ്ങളുടെ അപകട വാർത്ത പുറത്തുവന്നതോടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആരാഞ്ഞ് നിരവധി സന്ദേശങ്ങൾ ലഭിച്ചു. ഞങ്ങൾ എല്ലാവരും സുഖമായി ഇരിക്കുന്നു. ഭയപ്പെടേണ്ടതായി ഒന്നുമില്ല. കാര്യമായ പ്രശ്‍നങ്ങളൊന്നുതന്നെയില്ല.പ്രേക്ഷകരുടെ ഉത്കണ്ഠകൾക്ക് നന്ദി'– ആദാ ശർമ ട്വീറ്റ് ചെയ്തു
മെയ് 5 നാണ് ദ് കേരള സ്റ്റോറി റിലീസ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.