മുംബൈ: സഞ്ജയ് ലീല ബൻസാലിയുടെ മനോഹര ദൃശ്യവിസ്മയങ്ങളിലൊന്നാണ് ഷാരൂഖ് ഖാൻ നായകനായ 'ദേവ്ദാസ്'. ചിത്രം പുറത്തിറങ്ങി 19 വർഷം പൂർത്തിയാകുേമ്പാഴും ആരാധകർ ഏറെയാണ് ഇൗ ബൻസാലി മാജിക്കിന്. ഷാരൂഖിന് പുറമെ ഐശ്വര്യ റായ്യും മാധുരി ദീക്ഷിതും ജാക്കി ഷ്റോഫും കിരൺ ഖേറുമെല്ലാം ചിത്രത്തിൽ തിളങ്ങി. മനോഹരമായ ഗാനങ്ങളും ഐശ്വര്യയുടെയും മാധുരിയുടെയും നൃത്തചുവടുകളും ചിത്രത്തിന് ദൃശ്യ ചാരുതേകി.
ആരാധകർ ഏറെയുള്ള ചിത്രത്തിന്‍റെ 19ാം വാർഷികത്തിൽ ഓർമ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നായകനായ ഷാരൂഖ്.
'എല്ലാ അർധരാത്രികളിലും... അതിരാവിലെകളിലും പ്രശ്നങ്ങളുണ്ടായിരുന്നു. അതിസുന്ദരിയായ മാധുരി ദീക്ഷിതും അത്യാകർഷകമായ ഐശ്വര്യ റായ്യും സന്തോഷവാനായ ജാക്കി ഷ്റോഫും ജീവിതം മുഴുവൻ ഉഴിഞ്ഞുവെച്ച കിരൺ ഖേറും ക്ഷമയോടെ എല്ലാ അംഗങ്ങളെയും ഒരുമിച്ച് കൈകാര്യം ചെയ്ത സഞ്ജയ് ലീല ബൻസാലി എന്നിവരുള്ളതിനാൽ ആ പ്രശ്നത്തെ കൈകാര്യം ചെയ്യാൻ കഴിഞ്ഞു. ഞാൻ നേരിട്ടിരുന്ന ഒരേയൊരു പ്രശ്നം മുണ്ട് അഴിഞ്ഞുവീണുകൊണ്ടിരുന്നുവെന്നതായിരുന്നു. ഈ സ്നേഹത്തിന് എല്ലാവരോടും നന്ദി' -ഷാരൂഖ് ഇന്‍സ്റ്റഗ്രാമിൽ കുറിച്ചു.
മാധുരി ദീക്ഷിതിനും സഞ്ജയ് ലീല ബൻസാലിക്കുമൊപ്പമുള്ള ദേവ്ദാസ് ഷൂട്ടിങ്ങിനിടെയുള്ള ഒരു ചിത്രം പങ്കുവെച്ചാണ് ഷാരൂഖിന്‍റെ പോസ്റ്റ്. ഷാരൂഖിന്‍റെ പോസ്റ്റിന് താഴെ നിരവധി പേർ കമന്‍റുകളുമായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.